/sathyam/media/media_files/2025/11/08/mg-sreekumar-mohanlal-2025-11-08-15-18-35.jpg)
MG Sreekumar, Mohanlal - image credit: Facebook/MG Sreekumar
എം.​ജി. ശ്രീ​കു​മാ​ർ, മ​ല​യാ​ളിയുടെ പ്രിയ ഗായകരിലൊരാൾ. നാ​ട​ൻ​ശീ​ലു​ക​ളു​ടെ മാ​ധു​ര്യം ഇ​ത്ര​ത്തോ​ളം അ​നു​ഭ​വി​പ്പി​ച്ച മ​റ്റൊ​രു ഗാ​യ​ക​നും ന​മു​ക്കി​ല്ല.
/filters:format(webp)/sathyam/media/media_files/2025/11/08/mohanlal-mg-sreekumar-3-2025-11-08-15-26-03.jpg)
Mohanlal, MG Sreekumar - image credit: Facebook/MG Sreekumar
ക​റു​ത്ത​പെ​ണ്ണേ..., മാ​രി​ക്കി​ളി​യേ ചൊ​ല്ലൂ..., ക​ണ്ണീ​ർ പൂ​വി​ന്‍റെ ക​വി​ളി​ൽ ത​ലോ​ടി..., ക​ള്ളി​പ്പൂ​ങ്കു​യി​ലേ..., പ​ച്ച​ക്ക​റി​ക്കാ​യ​ത്ത​ട്ടി​ൽ..., മ​ന്ദാ​ര​ച്ചെ​പ്പു​ണ്ടോ..., ഈ​റ​ൻ മേ​ഘം..., ദൂ​രേ കി​ഴ​ക്കു​ദി​ക്കും മാ​ണി​ക്യ​ച്ചെ​ന്പ​ഴു​ക്ക..., നീ​ല വേ​ന​ലി​ൽ..., നി​ലാ​വേ മാ​യു​മോ..., ക​ളി​പ്പാ​ട്ട​മാ​യി ക​ണ്‍​മ​ണീ... അ​ങ്ങ​ന എ​ത്ര​യെ​ത്ര ഗാ​ന​ങ്ങ​ൾ.
മോഹൻലാൽ-പ്രിയദർശൻ-എം.ജി. ശ്രീകുമാർ-സുരേഷ്കുമാർ-മണിയൻപിള്ള രാജു ടീമിന്‍റെ സൗഹൃദം മറ്റുള്ളവർക്കു പോലും അദ്ഭുതമാണ്.
ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ഫാൽക്കെയുടെ നിറവിലാണ് മലയാളികളുടെ പ്രിയങ്കരനായ നടൻ മോഹൻലാൽ.
മോഹൻലാലിനെക്കുറിച്ച് എംജി പറഞ്ഞകാര്യങ്ങൾ അവരുടെ സൗഹൃദത്തിന്‍റെ ആഴമറിയിക്കുന്നതാണ്.
എംജിയുടെ വാക്കുകൾ: "ഞ​ങ്ങ​ൾ ര​ണ്ടു​പേ​രു​ടെ​യും ജന്മന​ക്ഷ​ത്രം രേ​വ​തി​യാ​ണ്. ജ​ന​ന​ത്തീ​യ​തി​യും അ​ടു​ത്ത​ടു​ത്താ​ണ്. എന്‍റേത് മേ​യ് 24, ലാ​ലി​ന്‍റേ​ത് മേ​യ് 25".
/filters:format(webp)/sathyam/media/media_files/2025/11/08/mohanlal-mg-sreekumar-2025-11-08-15-19-08.jpg)
Mohanlal, MG Sreekumar - image credit: Facebook/MG Sreekumar
"ആ​ത്മാ​ർഥ സു​ഹൃ​ത്തു​ക്ക​ൾ ആ​ണെ​ങ്കി​ൽ കൂ​ടി​യും ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ കൊ​ച്ചു കൊ​ച്ചു പി​ണ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. അ​തി​നൊ​ക്കെ നീ​ർ​ക്കു​മി​ള​യു​ടെ ആ​യു​സ് മാ​ത്ര​മേ​യു​ള്ളൂ. ഞ​ങ്ങ​ൾ​ക്കി​ട​യി​ലെ സൗ​ഹൃ​ദം ത​ക​ർ​ക്കാ​ൻ പ​ല​രും ശ്ര​മി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, ത​ക​രാ​ത്ത ബ​ന്ധ​മാ​ണ് ഞാ​നും ലാ​ലു​മാ​യി​ട്ടു​ള്ള​ത്".
"ഒ​രി​ക്ക​ൽ ഞ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ൾ (പ്രി​യ​ദ​ർ​ശ​ൻ, സു​രേ​ഷ് കു​മാ​ർ, മോ​ഹ​ൻ​ലാ​ൽ, മ​ണി​യ​ൻ​പി​ള്ള രാ​ജു) എ​ല്ലാ​വ​രും കൂ​ടി ഒ​ത്തു​കൂ​ടി. നി​ർ​ത്താ​തെ എ​ല്ലാ​വ​രും സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്നു".
"അ​ങ്ങ​നെ​യി​രി​ക്കെ ഞാ​ൻ പ​റ​ഞ്ഞ​ത് എ​ന്തോ ലാ​ലി​ന് ഇ​ഷ്ട​മാ​യി​ല്ല. അ​ങ്ങ​നെ പ​റ​യേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്നു പ​റ​ഞ്ഞ് ലാ​ൽ എ​ഴു​ന്നേ​റ്റു പോ​യി".
"ഇ​ന്ന​ത്തെ​പ്പോ​ലെ മെ​സേ​ജ് അ​യ​യ്ക്കാ​നോ വീ​ഡി​യോ കോ​ൾ ചെ​യ്യാ​നോ, വാ​ട്സ് ആ​പ്പോ ഫേ​സ്ബു​ക്കോ ഒ​ന്നും അ​ന്നു​ണ്ടാ​യി​രു​ന്നി​ല്ല​ല്ലോ, അ​ല്ലെ​ങ്കി​ൽ കു​ത്തി​യി​രു​ന്നു രാ​ത്രി മു​ഴു​വ​ൻ മെ​സേ​ജ് അ​യ​യ്ക്കാ​മാ​യി​രു​ന്നു".
/filters:format(webp)/sathyam/media/media_files/2025/11/08/mohanlal-mg-sreekumar-2-2025-11-08-15-24-11.jpg)
Mohanlal, MG Sreekumar - image credit: Facebook/MG Sreekumar
"ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ലാ​ൽ എ​ന്‍റെ​യ​ടു​ത്തു വ​ന്നു ചോ​ദി​ച്ചു: "നി​ങ്ങ​ളെ​ന്താ മി​ണ്ടാ​ത്തെ ? ’’ എ​ന്ന്. കേ​ട്ട​പാ​ടെ ഞാ​ൻ പ​റ​ഞ്ഞു: "എ​നി​ക്ക് ഒ​രു പി​ണ​ക്ക​വു​മി​ല്ല. എ​ന്നോ​ടു മി​ണ്ടാ​തെ എ​ഴു​ന്നേ​റ്റു പോ​യ​ത് ഞാ​ന​ല്ല​ല്ലോ അ​ണ്ണ​ന​ല്ലേ...’’ (ഞാ​ൻ ലാ​ലി​നെ അ​ണ്ണാ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത് ).
കു​റ​ച്ചു​നേ​രം മൗ​നി​യാ​യി​രു​ന്നി​ട്ട് അ​ണ്ണ​ൻ ഒ​ന്നു ചി​രി​ച്ചു. അ​ത്രേ​യു​ള്ളൂ ലാ​ൽ. ഉ​ള്ളി​ൽ നി​റ​യെ സ്നേ​ഹം ഒ​ളി​പ്പി​ച്ചു​വ​യ്ക്കു​ക​യും പു​റ​ത്ത് അ​ത്ര​യ്ക്കു പ്ര​ക​ടി​പ്പി​ക്കാ​ത്ത വ്യ​ക്തി​യാ​ണ് എ​ന്‍റെ ലാ​ൽ.
"പ്രേ​ക്ഷ​ക​ർ​ക്ക് ലാ​ൽ സൂ​പ്പ​ർ സ്റ്റാ​റും വി​സ്മ​യ ത​ന്പു​രാ​നും ഒ​ക്കെ ആ​ണ്. എ​ന്നാ​ൽ ഞാ​ന​ട​ക്ക​മു​ള്ള സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ലാ​ൽ ജീ​വ​നാ​ണ്...''
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us