New Update
/sathyam/media/media_files/2024/10/19/opkrOPYJhHMG1cvwX1jx.jpg)
കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ‘ബോഗയ്‌ന്‍വില്ല’യെ ഹൃദയത്തിൽ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറയാൻ നേരിട്ടെത്തി കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും. ആലപ്പുഴ കൈരളി തിയേറ്ററിലാണ് ഇരുവരും അപ്രതീക്ഷിത സന്ദർശനം നടത്തിയത്. കേക്ക് മുറിച്ച് വിജയ മധുരം ഇരുവരും പങ്കിടുകയുമുണ്ടായി.
Advertisment
‘എല്ലാവരോടും വന്ന് കാണാൻ പറയുക’ എന്നാണ് തിയേറ്ററിൽ ഉണ്ടായിരുന്നവരോടായി ചാക്കോച്ചൻ പറഞ്ഞത്. ‘നിങ്ങൾ ഇനിയും രണ്ടുമൂന്ന് പ്രാവശ്യം വന്ന് കാണൂ’ എന്നാണപ്പോൾ ഫഹദ് പറഞ്ഞത്.