Advertisment

അന്ധകാരായിലെ "ആരീ നേരിൻ.." ലിറിക്കൽ ഗാനം പുറത്ത്...

author-image
ഫിലിം ഡസ്ക്
New Update
andhakara-2

പ്രിയം, ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അന്ധകാരാ' ലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹരിത ഹരിബാബു എഴുതിയ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം പകർന്ന് നിത്യ മാമനും, ദീപക് നായരും ചേർന്നാലപിച്ച "ആരീ നേരിൻ അകമറിയേ..." എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് റീലിസായത്. ചിത്രം  ഫെബ്രുവരി 16 ന് പ്രദർശനത്തിന് എത്തും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

Advertisment

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ത്രില്ലർ ചിത്രമാണ് 'അന്ധകാരാ'.ചിത്രത്തിൽ വയലന്‍സ് രംഗങ്ങള്‍ ഉൾപ്പെട്ടിട്ടുള്ളതിനാൽ എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. 

നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്.  ചന്തുനാഥ്‌, ധീരജ് ഡെന്നി,വിനോദ് സാഗർ,ആൻ്റണി ഹെൻറി, മറീന മൈക്കൽ, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ ആർ ഭരത്  തുടങ്ങിയവരാണ് മറ്റുള്ള മുഖ്യ വേഷങ്ങളിൽ എത്തുന്നത്.  ഏറെ വ്യത്യസ്തമായ ടൈറ്റിലാണ് ചിത്രത്തിൻ്റെത്.

എയ്സ് ഓഫ് ഹേര്‍ട്സ് സിനി പ്രൊഡക്ഷന്റെ ബാനറിൽ സജീർ ഗഫൂർ ആണ് അന്ധകാരാ നിർമ്മിക്കുന്നത്.എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകൻ മനോ വി നാരായണനാണ്.

അനന്തു വിജയ് എഡിറ്റിംഗ് നിർവഹിക്കുന്നു,അരുൺ മുരളീധരനാണ് സംഗീത സംവിധാനം. പ്രൊജക്റ്റ്‌ ഡിസൈ‍നർ - സണ്ണി തഴുത്തല,ആർട്ട് - ആർക്കൻ എസ് കർമ്മ,പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ, സ്റ്റിൽസ് - ഫസൽ ഉൾ ഹക്ക്, മാർക്കറ്റിംഗ് - എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൽട്ടണ്ട് - ജിനു അനിൽകുമാർ, ഡിസൈൻസ് - യെല്ലോ ടൂത്ത്.

Advertisment