വിജയകരമായി പ്രദർശനം തുടരുന്ന എആർഎം സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ സംവിധായകന്റെ പരാതിയിൽ കേസെടുത്തു. സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ സംവിധായകൻ ജിതിൻ ലാലിന്റെ മൊഴിയെടുത്തിരുന്നു. തുടർന്നാണ് കേസെടുത്തത്.
ടൊവിനോ നായകനായെത്തിയ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്ന വിവരം നിർമാതാവാ ലിസ്റ്റിൻ സ്റ്റീഫൻ, സംവിധായകൻ ജിതിൻ ലാൽ എന്നിവരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ട്രെയിനിലിരുന്ന് ഒരാൾ മൊബൈലിൽ സിനിമാ കാണുന്ന വീഡിയോയാണ് സംവിധായകൻ പുറത്തുവിട്ടത്.
ഒരു സുഹൃത്ത് അയച്ചു തന്ന വീഡിയോ ആണിതെന്നും ഇത് തന്റെ ഹൃദയം തകർക്കുന്നതാണെന്നും ജിതിൻ ലാൽ പറഞ്ഞു. തനിക്ക് വേറെ ഒന്നും പറയാൻ ഇല്ല. ടെലിഗ്രാം വഴി എആർഎം കാണേണ്ടവർ കാണട്ടെയെന്നും അല്ലാതെ എന്തുപറയാനാണെന്നും ജിതിൽ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു