/sathyam/media/media_files/9ODNluLf8DkdOguKzGpJ.jpg)
നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയ്‌ക്ക് മം​ഗല്യം. പാലക്കാട് നെന്മാറ സ്വദേശി നവനീതാണ് മലയാളികളുടെ പ്രിയങ്കരി ചക്കിയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. ​ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് രാവിലെയായിരുന്നു ചടങ്ങുകൾ.
അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. സുരേഷ് ​ഗോപിയും ഭാര്യ രാധികയും മാളവികയെ ആശീർവദിക്കാനെത്തിയിരുന്നു. സഹോദരൻ കാളിദാസിന്റെ ഭാവിവധു തരിണി കലിംഗരായർ ചക്കിയുടെ വിവാ​ഹത്തിൽ പങ്കുച്ചേർന്നിരുന്നു.
തമിഴ്നാടാൻ സ്റ്റൈലിൽ ചുവന്ന പട്ടുസാരിയാണ് മാളവിക അണിഞ്ഞിരുന്നത്. കസവ് മുണ്ടും മേൽമുണ്ടുമായിരുന്നു നവനീതിന്റെ വേഷം. തൃശൂർ ഹയാത്ത് ഹോട്ടലിൽ ഇന്ന് രാവിലെ 10.30 മുതലാണ് വിവാഹ വിരുന്ന്.
യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായും ഇപ്പോൾ ചാർട്ടേഡ് അക്കൗണ്ടന്റായിട്ടും സൈബർ വിങ്ങിന്റെ സെക്യൂറിറ്റി വിം​ഗ് ഹെഡായും ജോലി ചെയ്യുകയാണ് നവനീത് ​ഗിരീഷ്. ഇരുവരുടെയും വിവാഹ​നിശ്ചയ വിശേഷങ്ങൾ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us