ദുൽഖർ സൽമാന് ഇന്ന് നാൽപ്പത്തിയൊന്നാം പിറന്നാൾ; ആശംസയുമായി ശ്രീലങ്കന്‍ എയര്‍ലൈന്‍

author-image
മൂവി ഡസ്ക്
New Update
gg-2024-07-28T130042.276

മലയാള സിനിമയിലെ യുവ സൂപ്പർ താരം ദുൽഖർ സൽമാന് ഇന്ന് നാൽപ്പത്തിയൊന്നാം പിറന്നാൾ. നാൽപതോളം ചിത്രങ്ങളുമായി അഭിനയജീവിതത്തിൽ വ്യാഴവട്ടം പൂർത്തിയാക്കിയിരിക്കുകയാണ് ദുൽഖർ. ഇതിനോടകം തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ദുൽഖറിന് കഴിഞ്ഞിട്ടുണ്ട്. 2012-ൽസെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ദുൽഖറിന്‍റെ പ്രവേശനം.

Advertisment

നിലവില്‍ താരം കുടുംബത്തിനൊപ്പം യാത്രയിലാണ്. താരത്തിന് ആശംസ നേര്‍ന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍ രംഗത്ത് എത്തി. നിങ്ങൾ ചെന്നൈയിൽ നിന്ന് കൊളംബോ വഴി മാലിദ്വീപിലേക്ക് പറക്കുമ്പോൾ നിങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍ കുറിച്ചിരിക്കുന്നത്. ദുല്‍ഖറിനൊപ്പം ഭാര്യയും മകള്‍ മറിയമും ഉണ്ട്.

മകളെ മടിയില്‍ ഇരുത്തി ദുല്‍ഖര്‍ കേക്ക് മുറിക്കുന്നതും ചിത്രത്തിലുണ്ട്. സിനിമയിൽ അരങ്ങേറി 12 വര്‍ഷങ്ങള്‍ കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ ഡിക്യു ഇതിനകം ഒരുപിടി നല്ല ചിത്രങ്ങളാൽ തെന്നിന്ത്യയിലൊട്ടാകെ യുവജനതയെ കൈയ്യിലെടുത്തിട്ടുണ്ട്.

Advertisment