കേരളത്തിലെ ആദ്യത്തെ സാംസങ് ഫോൾഡ് 6 സ്വന്തമാക്കി മമ്മൂട്ടി

author-image
മൂവി ഡസ്ക്
New Update
Untitled-1-Recovered-35

കേരളത്തിലെ ആദ്യത്തെ സാംസങ് ഫോൾഡ് 6 സ്വന്തമാക്കി മമ്മൂട്ടി. ഗാഡ്ജറ്റുകളുടെ അപ്ഡേറ്റിന്റെ കാര്യത്തിൽ മമ്മൂട്ടി എല്ലായിപ്പോഴും മുന്നിലാണ്. മൾട്ടിബ്രാൻഡ് ഫോൺ സ്റ്റോറായ മൊബൈൽകിങിൽ നിന്നാണ് മമ്മൂട്ടി കേരളത്തിലെ ആദ്യ ഫോൺ സ്വന്തമാക്കിയത്.

Advertisment

സാംസങിന്റെ ഏറ്റവും പുതിയ എഐ അധിഷ്‌ഠിത ഫോൾഡബിൾ ഫോണുകളാണ് ഗാലക്‌സി സെഡ് ഫോൾഡ് 6, ഗാലക്‌സി സെഡ് ഫ്ലിപ്പ് 6 എന്നിവ. സെഡ് ഫോൾഡബിളുകളിൽ ലൈവ് ട്രാൻസ്‌ലേഷൻ, നോട്ട് അസിസ്റ്റ്, സർക്കിൾ ടു സെർച്ച് എന്നിവയുൾപ്പെടെ വലിയ എ ഐ അധിഷ്ഠിത ഫീച്ചറുകൾ ഇതിലുണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1.1-ൽ പ്രവർത്തിക്കുന്ന ഫോണുകളിൽ 120 ഹെർട്‌സ് വരെ പുതുക്കാവുന്ന റേറ്റുള്ള ഫോൾഡബിൾ ഡൈനാമിക് എൽടിപിഒ അമോലെഡ് 2 എക്‌സ് ഡിസ്‌പ്ലേകളുണ്ട്.അതിശയിപ്പിക്കുന്ന ഫോട്ടോകളും വിഡിയോകളും എടുക്കാൻ കഴിവുള്ള ട്രിപ്പിൾ ലെൻസ് പിൻ ക്യാമറ സംവിധാനവും പ്രധാന സവിശേഷതയാണ്.

Advertisment