Advertisment

സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

കമല സുരയ്യയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കമല സുരയ്യയുടെ മനോമി എന്ന നോവലാണ് പിന്നീട് രാമരാവണൻ എന്ന പേരിൽ സിനിമയാക്കിയത്. 

author-image
ഫിലിം ഡസ്ക്
New Update
biju vattappara

പെരുമ്പാവൂർ: സിനിമ–സീരിയൽ സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞു വീണു മരിച്ചു. മൂവാറ്റുപുഴയിൽ സ്വകാര്യ ആവശ്യത്തിന് എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു. സുരേഷ് ഗോപി നായകനായ രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.

Advertisment

കലാഭവൻ മണി നായകനായ 'ലോകനാഥൻ ഐ.എ.എസ്.', 'കളഭം' എന്നീ സിനിമകൾക്ക് തിരക്കഥയെഴുതി. ചക്കരവാവ, വെളുത്ത കത്രീന, ശംഖുപുഷ്പം എന്നീ നോവലുകളും രചിച്ചു.  നിരവധി കഥകളും കവിതകളും ഇടവഴിയും തുമ്പപ്പൂവും എന്ന കവിത സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫിലിം ക്രിട്ടിക്സ് അവാർഡ്, കടവനാട് കുട്ടികൃഷ്ണൻ സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു.  

ടെലിവിഷൻ സീരിയലുകൾ തുടങ്ങിയ സമയത്ത് ഒരേ സമയം 4 ചാനലുകളിൽ അദ്ദേഹത്തിന്റെ സീരിയൽ ഉണ്ടായിരുന്നു. കമല സുരയ്യയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കമല സുരയ്യയുടെ മനോമി എന്ന നോവലാണ് പിന്നീട് രാമരാവണൻ എന്ന പേരിൽ സിനിമയാക്കിയത്. 

Advertisment