/sathyam/media/media_files/tKbp3UX3GjXcI0YlNhvX.jpg)
സമകാലിക സിനിമയിലെ ജനപ്രിയ സംവിധായകരിൽ ഒരാളും ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സിനിമാ പ്രതിഭയുമായ ടി എസ് സുരേഷ് ബാബുവിന്റെ ഏറ്റവും പുതിയ ചിത്രം ഡി എൻ എ ബക്രീദ് സീസണിൽ (14 ജൂൺ 2024) മിഴി തുറക്കുകയാണ്.
/sathyam/media/media_files/tY9RTfoxrYGHz6CZQGcU.jpg)
ഒരു ഫാമിലി - ക്രൈം - ത്രില്ലർ സിനിമയെന്ന വിശേഷണത്തിലുള്ള ഡി എൻ എ അക്കാര്യങ്ങളെല്ലാം രുചിമധുരമായ ഒരു വിരുന്നില്ലെന്ന പോലെ അർത്ഥവത്താക്കാൻ അനുയോജ്യരായ ആക്ടർ - ആർട്ടിസ്റ്റ് നിരയെയാണ് കൂടെ കൂട്ടിയിട്ടുള്ളത്.
കോട്ടയം കുഞ്ഞച്ചൻ, കന്യാകുമാരി എക്‌സ്പ്രസ്, കിഴക്കൻ പത്രോസ് തുടങ്ങിയ വ്യതിരിക്തത നിറഞ്ഞു നിന്ന ജനപ്രിയ ചിത്രങ്ങളിലൂടെ സിനിമാ സംവിധാന രംഗത്ത് ലബ്ധപ്രതിഷ്ട നേടിയ സുരേഷ്ബാബുവിന്റെ ചിത്രങ്ങൾ ഒന്നിനൊന്ന് മെച്ചമാണെന്നതാണ് ആദ്ദേഹത്തിന്റെ സ്വന്തം ഡി എൻ എ.
മെഗാ ആക്ടർ മലയാളത്തിന്റെ അഹങ്കാരം മമ്മൂട്ടിയെ ഓർക്കുമ്പോൾ അവിഭാജ്യ ഘടകമായി തെളിയുന്ന കോട്ടയം കുഞ്ഞച്ചൻ സംവിധായകനെ സംബന്ധിച്ച് മാത്രമല്ല മമ്മുട്ടി ഉൾപ്പെടെയുള്ള അതിലെ നടീനടന്മാരെ സംബന്ധിച്ചിടത്തോളവും ഒരു സംഭവമാണ്.
ഇവ ഉൾപ്പെടെ ഇതിനകം ജനം ആഘോഷമാക്കിയ തന്റെ ഇരുപതോളം ചിത്രങ്ങളിലൂടെ ടി എസ് സുരേഷ് ബാബു എന്ന സംവിധായകൻ ആർജിച്ചെടുത്ത പാരമ്പര്യം പതിന്മടങ്ങ് വീര്യത്തിൽ മിന്നിമറിയുന്നതായിരിക്കും ഡി എൻ എ എന്ന് അതിന്റെ പ്രധാന ക്രൂ അംഗങ്ങളെ വിലയിരുത്തിയാൽ മനസ്സിലാകും.
/sathyam/media/media_files/lRS3ETVpBrU6VmEZsOWs.jpg)
എ കെ സന്തോഷ് കഥയും സംഭാഷണവും രവിചന്ദ്രൻ ചിത്രീകരണവും ശരത്, ശബ്‌നം ശുക്ല എന്നിവർ സംഗീതവും നിർവഹിക്കുന്ന ചിത്രം വിവിധ ആസ്വാദന തലങ്ങളിലുള്ളവരെ തൃപ്തിപ്പെടുത്തുന്നതിനാണ് ഊന്നൽ നൽകിയിട്ടുള്ളത്.
അഭിനേതാക്കളിൽ ഡി എൻ എ യിലെ അടിപൊളി അഭിനയത്തിലൂടെ അഷ്‌കർ സൗദാൻ മറ്റൊരു തലത്തിലേക്കുയരുമെന്ന് ഉറപ്പ്.
ശാരീരിക തലത്തിലെന്നതിലുപരി ആംഗ്യ - ഭാവ തലങ്ങളിൽ കൂടി മലയാളത്തിന്റെ മറ്റൊരു മെഗാ പദവിയിൽ അഷ്‌കർ സൗദാൻ എത്തുമെന്ന നിരീക്ഷണം തള്ളിക്കളയാനാവില്ലെന്ന പ്രതീതിയാണ് അഷ്‌കർ ഡി എൻ എ യിലെ അഭിനയത്തിലൂടെ പ്രേക്ഷകരിൽ ഉണ്ടാക്കുന്നത്.
രഞ്ജി പണിക്കർ, റായ് ലക്ഷ്മി, അഞ്ചു വർഗീസ്, ജോൺ ആന്റണി, ബാബു ആന്റണി, സ്വാസിക, റിയാസ് ഖാൻ മുതലായവർ ഒരുക്കുന്ന ഡി എൻ എ ആയിരിക്കും ഇത്തവണത്തെ ബക്രീദ് സീസണിലെ മലയാള സിനിമാ മുദ്ര.
2024 ജൂൺ 14 മുതൽ മലയാള ബിഗ് സ്ക്രീനിലെ വിജയ നക്ഷത്രം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ നിർമിക്കുന്ന ഡി എൻ എ ആയിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us