/sathyam/media/media_files/2025/12/02/drishyam-3-2025-12-02-19-03-33.jpg)
മോ​ഹ​ന്‍​ലാ​ല്‍ - ​ജീ​ത്തു ജോ​സ​ഫ് കോ​മ്പോ​യി​ല്‍ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​കു​ന്ന "ദ്യ​ശ്യം-3' മ​ല​യാ​ള​സി​നി​മ​യുടെ ചരിത്രത്തിൽ നാഴികക്കല്ലായി.
350 കോ​ടി രൂ​പ​യു​ടെ പ്രീ-​ബി​സി​ന​സ് ആ​ണ് "ദ്യ​ശ്യം-3' സ്വന്തമാക്കിയത്. പ്രാ​ദേ​ശി​ക ച​ല​ച്ചി​ത്ര നേ​ട്ട​ങ്ങ​ളെ മ​റി​ക​ട​ന്നാ​ണ് ഈ ​റെ​ക്കോ​ര്‍​ഡ്. മലയാളസിനിമയിൽ ഇതിഹാസനേട്ടം സ്വന്തമാക്കിയ ലോകയെയും "ദ്യ​ശ്യം-3' മറികടന്നു. ലോകയുടെ ആഗോള കളക്ഷൻ 300 കോടി കടന്നിരുന്നു.
/filters:format(webp)/sathyam/media/media_files/2025/12/02/mohanlal-drishyam-3-2025-12-02-19-03-45.jpg)
മോഹൻലാലിന്‍റെ ഹിറ്റ് ചിത്രം തുടരും - നിർമാതാവ് എം. രഞ്ജിത് ആണ് ഒരു പൊതുപരിപാടിയിൽ ഇക്കാര്യം പറഞ്ഞത്. നി​ര്‍മാ​ണം പൂർത്തിയാകുന്നതിനുമുന്‍പ്, നേരത്തെ ഇ​ന്ത്യ​ന്‍ പ്രാ​ദേ​ശി​കഭാഷാ സിനിമകളൊന്നും ഇ​ത്ര​യും വ​ലി​യ വ​രു​മാ​നം നേ​ടി​യി​ട്ടില്ലെന്നും നിർമാതാവ് പറഞ്ഞു.
മ​ല​യാ​ള​ത്തി​ലും ഹി​ന്ദി​യി​ലും ഒ​രേ സ​മ​യം "ദ്യ​ശ്യം-3' റി​ലീ​സ് ചെ​യ്യു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഫാ​ന്‍ പേ​ജു​ക​ളി​ലു​ട​നീ​ളം വാർത്ത വൈറലായിരുന്നു. എന്നാൽ, മ​ല​യാ​ള പ​തി​പ്പ് ക​ഴി​ഞ്ഞ് ര​ണ്ടു മാ​സ​ത്തിനു ശേ​ഷമാണ് ഹി​ന്ദി പ​തി​പ്പ് റിലീസ് ചെയ്യുകയെന്ന വാർത്തയും അതോടൊപ്പം നെറ്റിസൺസിനിടയിൽ തരംഗമായി.
/filters:format(webp)/sathyam/media/media_files/2025/12/02/dridhyam-3-2025-12-02-19-03-55.jpg)
ഇതുമായി ബന്ധപ്പെട്ട് ജീ​ത്തു ജോ​സ​ഫും ദൃശ്യം ആ​രാ​ധ​ക​നും ത​മ്മി​ലു​ള്ള ചാ​റ്റിന്‍റെ സ്​ക്രീ​ന്‍​ഷോ​ട്ടും പ്രചരിച്ചിരുന്നു. എന്നാൽ ഇതിന്‍റെ ആ​ധി​കാ​രി​ക​ത സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. നേരത്തെ, മലയാളം റിലീസിനുശേഷമായിരിക്കും ഹിന്ദി റിലീസ് എന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us