ഏകലവ്യനിൽ സുരേഷ് ഗോപി വന്നദിവസം ക്യാമറ വീണ് ലെൻസ് പൊട്ടി; പിന്നെ സെറ്റ് മൊത്തം ദുഷിച്ച സംസാരങ്ങളുണ്ടായി... മറുപടിയായി പിറന്നത് സൂപ്പർ ഹിറ്റ്: ഷാജി കൈലാസ്

സുരേഷ് ഗോപി-രൺജി പണിക്കർ-ഷാജി കൈലാസ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ഏകലവ്യൻ. ചിത്രത്തിന്‍റെ ഷൂട്ടിങ് സമയത്തെ ചില സംഭവങ്ങൾ ഓർത്തെടുക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.

author-image
ഫിലിം ഡസ്ക്
New Update
1

സുരേഷ് ഗോപി-രൺജി പണിക്കർ-ഷാജി കൈലാസ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ഏകലവ്യൻ.

Advertisment

3

ചിത്രത്തിന്‍റെ ഷൂട്ടിങ് സമയത്തെ ചില സംഭവങ്ങൾ ഓർത്തെടുക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്. സംവിധായകന്‍റെ വാക്കുകൾ:

2

" ഏ​ക​ല​വ്യ​ന്‍റെ ലൊക്കേഷനിൽ സുരേഷ് ഗോപി എത്തിയ ആദ്യദിവസം. തി​ര​ശീ​ല​ക​ളെ തീ ​പി​ടി​പ്പി​ച്ച ക്ഷു​ഭി​ത​യൗ​വ​ന പ​ക​ർ​ന്നാ​ട്ട​ത്തി​നാ​യി സു​രേ​ഷ് ഗോ​പി ചാ​യം പൂ​ശു​ന്നു.

shaji

എ​ല്ലാം ക​ഴി​ഞ്ഞ് ആ​ദ്യ​ഷോ​ട്ടി​നാ​യി വ​രു​മ്പോ​ഴാ​ണ് ദുഃഖകരമായ സംഭവം നടന്നത്. ക്യാ​മ​റ നി​ല​ത്ത് വീ​ണു. ലെ​ൻ​സ് പൊ​ട്ടി​ച്ചി​ത​റി. സെ​റ്റ് മൂ​ക​മാ​യി. സു​രേ​ഷി​ന്‍റെ ക​ണ്ണു​ക​ളി​ൽ നി​രാ​ശ​യു​ടെ​യും ദുഃ​ഖ​ത്തി​ന്‍റെ​യും അ​ല​യൊ​ലി. ഞാ​ൻ സു​രേ​ഷി​നെ ആ​ശ്വ​സി​പ്പി​ച്ചു.
 
സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ സു​നി​ൽ ഗു​രു​വാ​യൂ​രി​നെ​ക്കൊ​ണ്ട് മൂ​ന്നു നാ​ല് സ്റ്റി​ല്ലു​ക​ൾ എ​ടു​പ്പി​ച്ചു. എ​ന്നി​ട്ടാ​ണ് സു​രേ​ഷ് ഗോ​പി മേ​ക്ക​പ്പ​ഴി​ച്ച​ത്.

eka

ഐ​ശ്വ​ര്യ​ക്കേ​ടി​ന്‍റെ​യും ദു​ർ​നി​മി​ത്ത​ത്തി​ന്‍റെ​യും വ്യാ​ഖ്യാ​ന​ങ്ങ​ൾ കൊ​ണ്ടു വ​ഷ​ളാ​കു​മാ​യി​രു​ന്ന ആ ​സം​ഭ​വം അ​ങ്ങ​നെ ശാ​ന്ത​മാ​യി അ​വ​സാ​നി​ച്ചു.

ഏ​ക​ല​വ്യ​ൻ പൂ​ർ​ത്തി​യാ​യി. സു​രേ​ഷ് ഗോ​പി സൂ​പ്പ​ർ​താ​ര​മാ​യി. മൂ​ന്ന് ത​വ​ണ​യാ​ണ് ഏ​ക​ല​വ്യ​ന്‍റെ വി​ജ​യാ​ഘോ​ഷം ന​ട​ത്തി​യ​ത്.

0

നൂ​റും നൂ​റ്റ​മ്പ​തും ഇ​രു​ന്നൂ​റ്റ​മ്പ​തും ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ സു​രേ​ഷ് ഗോ​പി​യോ​ട് ആ​ദ്യ ദി​വ​സം ലൊക്കേഷനിൽ നടന്ന സംഭവും ക്യാ​മ​റ വീ​ഴ്ചയും ഞാ​ൻ ഓ​ർ​മി​പ്പി​ച്ചു. അപ്പോൾ സു​രേ​ഷ് ഗോ​പി ഹൃ​ദ്യ​മാ​യി ചി​രി​ച്ചു...'

Advertisment