ഇത് ചരിത്രം, 300 കോടി ക്ലബിൽ എത്തുന്ന ആദ്യ മലയാള ചിത്രമായി 'എമ്പുരാൻ'

author-image
മൂവി ഡസ്ക്
New Update
ssss

കൊച്ചി: ചരിത്ര നേട്ടവുമായി എമ്പുരാന്‍. 30 ദിവസം കൊണ്ട് 325 കോടി ചിത്രം നേടിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മലയാളത്തില്‍ നിന്ന് 300 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായിരിക്കുകയാണ് എമ്പുരാന്‍.

Advertisment

മാര്‍ച്ച് 27ന് ഇറങ്ങിയ ചിത്രമാണിത്. മലയാളത്തില്‍ ആദ്യമായി 100 കോടി ഷെയര്‍ നേടിയ ചിത്രവും എമ്പുരാനാണ്. ചിത്രം തീയേറ്ററുകളില്‍ വന്‍ വിജയക്കുതിപ്പ് തുടരുമ്പോള്‍ത്തന്നെ വിവാദങ്ങളും സിനിമയെ കൂട്ടുപിടിച്ചിരുന്നു. ചിത്രത്തിനെതിരെ സംഘപരിവാര്‍ ആക്രമണം അഴിച്ചുവിട്ടതോടെ നിര്‍മാതാക്കള്‍ക്ക് ചിത്രത്തിൽ റീ എഡിറ്റ് ചെയ്യേണ്ടി വന്നിരുന്നു.

സന്തോഷം പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റുമായി പൃഥ്വിരാജ് രംഗത്തെത്തി. ചരിത്രത്തില്‍ കൊത്തിവച്ച ഒരു സിനിമാറ്റിക് നിമിഷം, നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ അത് സ്വപ്നം കണ്ടത്, നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ അത് നിര്‍മിച്ചത്. മലയാള സിനിമ ഇന്ന് കൂടുതല്‍ തിളക്കത്തോടെ ഒരുമിച്ച് തിളങ്ങുന്നു- എന്നാണ് അദ്ദേഹം കുറിച്ചത്. 

Advertisment