/sathyam/media/media_files/2025/02/07/UR3tUnEDiJUFUPohljMh.jpg)
കൊച്ചി: ശരണ്‍ വേണുഗോപാല്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന നാരായണീന്റെ മൂന്നാണ്മക്കള്‍ക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണം. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ കഥ ഒരു നാട്ടിന്‍ പുറത്തുള്ള തറവാടിനെ കേന്ദ്രികരിച്ചാണ്. കുടുംബത്തില്‍ നിന്നും മാറി അന്യ ദേശത്ത് താമസിക്കുന്ന ഇളയ മകന്റെ കടന്നു വരവിനെ തുടര്‍ന്ന് കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. സുരാജ് വെഞ്ഞാറമൂടാണ് ഇളയമകനായി വേഷമിടുന്നത്
എംടിയുടെ സിനിമ കണ്ടിറങ്ങുന്ന അതെ അനുഭൂതിയാണ് ലഭിച്ചതെന്നാണ് ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്ത നാരായണീന്റെ മൂന്നാണ്മക്കള്‍ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്. സുരാജും ജോജുവും അലന്‍സിയറും മത്സരിച്ചഭിനയിച്ച ചിത്രം അതിഗംഭീരമാണെന്നാണ് പ്രേക്ഷക അഭിപ്രായം.
നര്‍മ്മവും, വൈകാരിക നിമിഷങ്ങളും കൂടിച്ചേര്‍ന്ന ,എല്ലാ പ്രേക്ഷകനും ഒരുപോലെ ആസ്വദിക്കാവുന്ന ഫാമിലി ഡ്രാമയാണ് ചിത്രമെന്നും ചിത്രം കണ്ടിറങ്ങിയവര്‍ പറയുന്നു.
ഹൃദയം തൊടുന്ന കഥയും കഥാപാത്രങ്ങളുമായാണ് ചിത്രം എത്തിയതെന്നാണ് ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ചിത്രത്തിലെ പാട്ടുകളും ക്യാരക്ടര്‍ പോസ്റ്ററുകളും ഇതിനകം ഏവരും ഏറ്റെടുത്തിട്ടുണ്ട്
സജിതാ മഠത്തില്‍, ഷെല്ലി നബു, ഗാര്‍ഗി അനന്തന്‍, സരസ ബാലുശ്ശേരി, തോമസ് മാത്യു, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജമിനി ഫുക്കാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീമതി ജമിനി ഫുക്കാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.