/sathyam/media/media_files/2025/02/12/WVU2WGX77Ox0kSL2GmYv.jpg)
കൊച്ചി: പ്രേക്ഷകഹൃദയം കീഴടക്കി 'നാരായണീന്റെ മൂന്നാണ്മക്കള്‍' ജൈത്രയാത്ര തുടരുന്നു. സഹോദര ബന്ധത്തിന്റെ തീവ്രതയുടെ ഒരു ചെറിയ കഥപറയുന്ന വലിയ ചിത്രമാണ് ശരണ്‍ വേണുഗോപാല്‍ തിരക്കഥയും സംവിധാനവുമൊരുക്കിയ 'നാരായണീന്റെ മൂന്നാണ്മക്കള്‍'.
ചിത്രത്തില്‍ മലയാള സിനിമയിലെ നെടുംതൂണുകളായ സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്, അലന്‍സിയര്‍ എന്നിവരുടെ സാന്നിധ്യമാണ് ഏറെ ശ്രദ്ധേയം. 'കിഷ്‌കിന്ധാകാണ്ഡ'ത്തിനു ശേഷം ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തിലാണ് ചിത്രം നിര്‍മ്മിച്ചത്
കൊയിലാണ്ടിയിലെ ഒരു ഉള്‍ഗ്രാമത്തിലുള്ള പുരാതനമായ തറവാട്ടിലെ അമ്മയാണ് നാരായണി. അമ്മ അത്യാസന്ന നിലയിലായത് അറിഞ്ഞ് നാട്ടിലും വിദേശത്തുമുള്ള മൂന്നാണ്മക്കള്‍ ഒന്നിച്ച് വീട്ടിലെത്തുന്നു.
മൂത്തമകന്‍ വിശ്വന്‍, രണ്ടാമത്തവന്‍ സേതു, യുകെയില്‍ സ്ഥിരതാമസമാക്കിയ ഇളയമകന്‍ ഭാസ്‌കരന്‍ എന്നിവരാണ് നാരായണീന്റെ ആ മൂന്നാണ്മക്കള്‍
കരുത്തുറ്റ അഭിനയേതാക്കളുടെ സാന്നിധ്യമാണ് നാരായണീന്റെ മൂന്നാണ്മക്കളെ ശ്രദ്ധേയമാക്കുന്നത്.
ടൈറ്റില്‍ കഥാപാത്രങ്ങളായ മൂന്നാണ്മക്കളായി എത്തുന്നത് അലന്‍സിയര്‍, ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ്. മൂന്നുപേരുടെയും മത്സരിച്ചുള്ള അഭിനയമാണ് പ്രേക്ഷകനെ ഏറെ ആകര്‍ഷിക്കുന്നത്.