പിശാച് വേട്ടയ്ക്കിറങ്ങിയ കൗമാരക്കാരന്റ കഥ പറയുന്ന ഡീമൺ സ്ലെയർ സിനിമ കാണാനും കേരളത്തിലെ തിയറ്ററുകളിൽ തിരക്ക്

രക്ത രക്ഷസുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബത്തിന് വേണ്ടി പ്രതികാരത്തിന് പിശാച് വേട്ടക്കിറങ്ങി പുറപ്പെടുന്ന ടഞ്ചിറോ എന്ന കൗമാരക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്

New Update
DEMON

കൊച്ചി;  സെപ്റ്റംബർ 12ന് കേരളത്തിലെ തിയറ്ററുകളിൽ എത്തിയ ജാപ്പനീസ് അനിമേഷൻ ചിത്രമായ ഡീമൺ സ്ലെയർ കാണാൻ വീണ്ടും ആരാധകർ കുതിച്ചെത്തി. ഇത്തവണ പടം കാണാൻ എത്തിയത് ജെൻസി പിള്ളേരാണെന്ന വ്യത്യാസം മാത്രം. ഡീമൺ സ്ലെയർ ഒരു ഫാന്റസി ആക്ഷൻ ത്രില്ലറാണ്.

Advertisment

4 സീസണുകൾ അടങ്ങിയ ഡീമൺ സ്ലെയർ ടിവി സീരീസിന്റെ ഭാഗമായ മൂന്നാമത്തെ ചിത്രമാണ് ഇപ്പോൾ റിലീസായിരിക്കുന്ന ഡീമൺ സ്ലെയർ ഇൻഫിനിറ്റി കാസിൽ. രക്ത രക്ഷസുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബത്തിന് വേണ്ടി പ്രതികാരത്തിന് പിശാച് വേട്ടക്കിറങ്ങി പുറപ്പെടുന്ന ടഞ്ചിറോ എന്ന കൗമാരക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

സാധാരണ കേരളത്തിൽ പുലർച്ചെ മുതൽ പ്രത്യേക ഷോകൾ സംഘടിപ്പിക്കാറുള്ളത് സൂപ്പർ താരങ്ങളുടെ ചിത്രത്തിനാണ്. ആദ്യമായാണ് ഒരു വിദേശ ഭാഷ ചിത്രത്തിനായി പുലർച്ചെ അഞ്ചിനും ആറിനുമെല്ലാം ഷോ വെക്കുന്നത്. ആദ്യ ദിനം 1 കോടിയിലേറെ രൂപയാണ് കേരളത്തിൽ നിന്നും ചിത്രം വാരിയത്. പ്രീബുക്കിങ്ങിലൂടെ മാത്രം 50 ലക്ഷം രൂപം ചിത്രം കേരളത്തിൽ നിന്നും കളക്റ്റ് ചെയ്തെന്നാണ് റിപ്പോർട്ട്. 

film
Advertisment