പ്രതിഛായ നഷ്ടപ്പെട്ട ഭരണസമിതി തുടരുന്നതിൽ അർത്ഥമില്ല; താനടക്കമുള്ള എഎംഎംഎയിലെ ഭരണസമിതി അംഗങ്ങള്‍ രാജിവച്ചതിനെക്കുറിച്ച് പ്രതികരിച്ച് ജോയ് മാത്യു

പ്രതിഛായ നഷ്ടപ്പെട്ട ഭരണസമിതി തുടരുന്നതിൽ അർത്ഥമില്ലെന്ന് നടന്‍ ജോയ് മാത്യു. താനടക്കമുള്ള എഎംഎംഎയിലെ ഭരണസമിതി അംഗങ്ങള്‍ രാജിവച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജോയ് മാത്യു

author-image
ഫിലിം ഡസ്ക്
New Update
joy mathew

കൊച്ചി: പ്രതിഛായ നഷ്ടപ്പെട്ട ഭരണസമിതി തുടരുന്നതിൽ അർത്ഥമില്ലെന്ന് നടന്‍ ജോയ് മാത്യു. താനടക്കമുള്ള എഎംഎംഎയിലെ ഭരണസമിതി അംഗങ്ങള്‍ രാജിവച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജോയ് മാത്യു.

Advertisment

പിരിച്ചു വിട്ട ഭരണസമിതിയിൽ എക്സിക്യൂട്ടീവ് അംഗമായിരുന്നു ജോയ് മാത്യു.  ഭരണസമിതിയിൽ നിന്നുള്ള കൂട്ടരാജി ഒളിച്ചോട്ടമല്ല. സംഘടനയിൽ നിന്ന് ആരും രാജിവെച്ച് പോയിട്ടില്ല. ഭരണസമിതി പിരിച്ചു വിട്ടത് മാതൃകാപരമാണെന്നും വേറെ ഏതെങ്കിലും സംഘടന ഇത്തരമൊരു നടപടി സ്വീകരിക്കുമോ എന്നും ജോയ് മാത്യു ചോദിച്ചു. 

തങ്ങൾ മുന്നോട്ടുവെച്ച ധാർമിക മൂല്യം മനസിലാക്കാൻ കഴിഞ്ഞെങ്കിൽ മുകേഷ് പൊതുപ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കണം. അതിന് മുമ്പ് മറ്റാരെങ്കിലും രാജിവെച്ചില്ല എന്ന ന്യായം നിരത്തുകയല്ല വേണ്ടത്. നമ്മൾ വ്യത്യസ്തരാവുകയല്ലേ വേണ്ടത്. മുകേഷിനോട് അദ്ദേഹത്തിന്‍റെ പാർട്ടിക്കാരാണ് ഇക്കാര്യം ആവശ്യപ്പെടേണ്ടതെന്നും ജോയ് മാത്യു പറഞ്ഞു.

Advertisment