/sathyam/media/media_files/2025/12/07/mammootty-vinayakan-2025-12-07-21-35-55.jpg)
കൊച്ചി: മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ലഭിക്കുന്ന പ്രേക്ഷക പ്രശംസയിൽ ഉള്ള സന്തോഷം പങ്ക് വെച്ച മമ്മൂട്ടി, തൻ്റെ തിരഞ്ഞെടുപ്പുകളെ വിശ്വസിച്ചു കൊണ്ട് എന്നും തന്നോടൊപ്പം നിൽക്കുന്ന പ്രേക്ഷകരോട് നന്ദി പറയുകയും ചെയ്തു.
ചിത്രത്തിനും തൻ്റെ പ്രകടനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണത്തിന് വിനായകനും പ്രേക്ഷകരോടുള്ള നന്ദി അറിയിച്ചു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്.
ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ.
മമ്മൂട്ടിയുടെ പ്രതിനായക വേഷത്തിന് ലഭിക്കുന്നത് അഭൂതപൂർവമായ പ്രേക്ഷക – നിരൂപക പ്രശംസയാണ്. അമ്പരപ്പിക്കുന്ന വില്ലനിസം കാഴ്ച വെക്കുന്ന മമ്മൂട്ടിയോടൊപ്പം കട്ടക്ക് നിൽക്കുന്ന പ്രകടനമാണ് പോലീസ് ഓഫീസർ ആയി വിനായകനും നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us