/sathyam/media/media_files/2025/12/11/kalankaval-2025-12-11-13-07-09.jpg)
മലയാളികള്‍ പ്രിയനടന്‍ മമ്മൂട്ടിയുടെ ക്രൈം ത്രില്ലര്‍- കളങ്കാവലിന്റെ ഒടിടി റിലീസ് ആഴ്ചകള്‍ക്കുള്ളില്‍ ഉണ്ടാകുമെന്ന് അണിയറക്കാര്‍. സോണിലിവ് ആണ് ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്.
ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്തിയ കളങ്കാവലിന് ചലച്ചിത്രാസ്വാദകരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മമ്മൂട്ടിയുടെ ആരാധകര്‍ മാത്രമല്ല, ചലച്ചിത്രലോകംതന്നെ ഞെട്ടിയ പ്രകടനമാണ് കളങ്കാവലില്‍ മമ്മൂട്ടി നടത്തിയത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ ഇത്രയും ക്രൂരനായ വില്ലന്‍ ഉണ്ടായിട്ടില്ല.
നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലറാണ് കളങ്കാവല്‍. മമ്മൂട്ടി, വിനായകന്‍, രജിഷ വിജയന്‍ എന്നിവരെ ശക്തരായ കഥാപാത്രയങ്ങളെയാണ് ചിത്രം അവതരിപ്പിക്കുന്നത്.
ജിതിന്‍ കെ. ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്ന് ഒരുക്കിയ തിരക്കഥ, സസ്പെന്‍സും വൈകാരിക മുഹൂര്‍ത്തങ്ങളും നിറഞ്ഞ ചില ജീവിതങ്ങളുടെ കഥയാണ് പറയുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം.
/filters:format(webp)/sathyam/media/media_files/2025/12/11/kalankaval-2-2025-12-11-13-11-14.jpg)
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് കേരളത്തിലെ വിതരണം കൈകാര്യം ചെയ്യുന്നത്. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വഹിച്ചു. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. സംഗീതം മുജീബ് മജീദ്.
മമ്മൂട്ടിയുടെ ക്രൈം ത്രില്ലര്‍ ബോക്‌സ് ഓഫീസ് തൂത്തുവാരുകയാണ്. വെറും മൂന്നു ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് 16.35 കോടിയിലേറെയാണു നേടിയത്. സൂപ്പര്‍സ്റ്റാറിന്റെ വില്ലന്‍ കഥാപാത്രം സംസാരവിഷയമായി മാറിയിരിക്കുന്നു. വിനായകനും ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നു.
ചിത്രത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശങ്ങള്‍ സോണിലിവ് നേടിയിട്ടുണ്ട്. കരാര്‍ അനുസരിച്ചുള്ള തിയറ്ററര്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ സ്ട്രീമിംഗ് ആരംഭിക്കും.
ഒന്നിലധികം ഭാഷകളില്‍ ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ്. സോണിലിവ് ഒടിടി റിലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൃത്യമായ സ്ട്രീമിംഗ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us