/sathyam/media/media_files/2026/01/26/ce5c4c85-20ba-40dd-840a-75b9dd2fbb19-2026-01-26-23-53-11.jpg)
പത്തനംതിട്ട: സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 13-ാം വാർഷികത്തോടനുബന്ധിച്ചുള്ള 'കൊട്ടക 2026' അവാർഡുകൾ പ്രഖ്യാപിച്ചു.
'മാർക്കോ' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ അഭിമന്യൂ ഷമ്മി തിലകൻ മികച്ച നടനായും 'ഡീയസ് ഈറെ' എന്ന ചിത്രത്തിലെ അഭിനയത്തിന് ജയകുറുപ്പ് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
ബോബൻ ഗോവിന്ദൻ സംവിധാനം ചെയ്ത 'മലവാഴി'യാണ് മികച്ച ചിത്രം. ബോബൻ ഗോവിന്ദൻ മികച്ച സംവിധായകനായും രാജേഷ് കുറുമാലി (മലവാഴി) മികച്ച തിരക്കഥാകൃത്തായും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് പുരസ്കാരങ്ങൾ: റ്റ്വിങ്കിൾ ജോബി (മികച്ച യുവനടി - എ പ്രഗ്നന്റ് വിഡോ), ഖദീജ നാദിർഷാ (മികച്ച ഗായിക - മാജിക് മഷ്റൂംസ്), ഡിനി ഡാനിയേൽ (മികച്ച സീരിയൽ നടി - അമ്മേ മൂകാംബികേ), കെ.ആർ. പ്രഹ്ലാദൻ (മാധ്യമ പുരസ്കാരം - ചീഫ് റിപ്പോർട്ടർ, മാതൃഭൂമി കോട്ടയം), ഡോ. മനോജ് എം. കുമാർ (ഫോട്ടോഗ്രാഫി), അരുൺ കൃഷ്ണൻ പി. (പെയിന്റിംഗ്), പരേതനായ സി.ജെ. സാജൻ (സ്പോർട്സ് സാഹിത്യം) എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ.
ഫെബ്രുവരി 22 ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ചെയർമാൻ സലിം പി. ചാക്കോയും കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു. രാഷ്ട്രീയ, സിനിമ, സാഹിത്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us