ലോക' എത്തുന്നു; ഒക്‌ടോബര്‍ 31 മുതല്‍ ജിയോ ഹോട്ട്‌സ്റ്റാറില്‍ കാണാം, കല്യാണി ചിത്രം ആഘോഷമാകും

വെള്ളിയാഴ്ച വേഫെറര്‍ ഫിലിംസ് അവരുടെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റര്‍ സഹിതം ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

author-image
ഫിലിം ഡസ്ക്
New Update
l1

'ലോക ചാപ്റ്റര്‍ 1: ചന്ദ്ര' ഒടുവില്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നു. ഒക്ടോബര്‍ 31ന് ജിയോഹോട്ട്സ്റ്റാറില്‍ 'ലോക' റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു. 

Advertisment

വെള്ളിയാഴ്ച വേഫെറര്‍ ഫിലിംസ് അവരുടെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റര്‍ സഹിതം ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.

l2

 'ലോകയുടെ ലോകം ഒക്ടോബര്‍ 31 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍' എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചത്.

മലയാള സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ഹീറോയുടെ അരങ്ങേറ്റ ചിത്രമാണ് 'ലോക'. 

lo

കല്യാണി 'ചന്ദ്ര' എന്ന ശക്തയായ നായികയായാണ് എത്തുന്നത്. നാടോടിക്കഥകളും ഫാന്റസിയും ഇഴചേര്‍ന്നതാണ് 'ലോക'

. ഓഗസ്റ്റ് 28ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം മികച്ച അവലോകനങ്ങള്‍ നേടുകയും ബോക്‌സ് ഓഫീസില്‍ റെക്കോഡ് പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. 

l3

ലോകമെമ്പാടുമായി 300 കോടി കളക്ഷനാണ് 'ലോക' നേടിയത്. മാത്രമല്ല, മലയാളസിനിമയിലെ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടുന്ന ചിത്രമായും 'ലോക' മാറി. 

ചന്ദ്ര/നീലി എന്ന യക്ഷിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. നസ്ലെന്‍, സാന്‍ഡി, അരുണ്‍ കുര്യന്‍, ചന്തു സലിംകുമാര്‍, നിഷാന്ത് സാഗര്‍, രഘുനാഥ് പലേരി, വിജയരാഘവന്‍, നിത്യശ്രീ, ശരത് സഭ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

'ലോക'യുടെ വിജയത്തിനുശേഷം അണിയറക്കാര്‍ ലോക ചാപ്റ്റര്‍ 2-വും പ്രഖ്യാപിച്ചു. 

l4

മൈക്കല്‍ എന്ന ചാത്തന്‍/ഗോബ്ലിന്‍ ആയി ടൊവിനോ അഭിനയിക്കും. ചാര്‍ലി എന്ന ഒടിയന്‍/നിഞ്ച ആയി അഭിനയിക്കുന്ന ദുല്‍ഖറും രണ്ടാം ഭാഗത്തില്‍ എത്തും.

 ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. അതേസമയം, റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

Advertisment