Advertisment

അർജുൻ അശോകൻ പ്രധാന വേഷത്തിലെത്തുന്ന ‘ബ്രോമാൻസ്’ പ്രണയദിനത്തിൽ എത്തും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ

author-image
മൂവി ഡസ്ക്
New Update
BROMANCE-FIRST-LOOK

അർജുൻ അശോകൻ, മാത്യു തോമസ്, സം​ഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസിന്‍റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു. ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

2025 ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തും. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിൽ കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, തുടങ്ങിയവരും അണിനിരക്കും.

ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷമാണ് പുതിയ ചിത്രവുമായി അരുൺ ഡി ജോസ് എത്തുന്നത്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ- ചമൻ ചാക്കോ. സംഗീതം- ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ കൺട്രോളർ- സുധാർമ്മൻ വള്ളിക്കുന്ന്.

Advertisment