കേരളപ്പിറവി ദിനത്തിൽ കിടിലൻ സർപ്രൈസുമായി എമ്പുരാന്‍ ടീം, റിലീസ് തീയതി പ്രഖ്യാപിച്ചു

author-image
മൂവി ഡസ്ക്
New Update
empurand

കേരളപ്പിറവി ദിനത്തിൽ കിടിലൻ സർപ്രൈസുമായി എമ്പുരാന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. 2025 മാര്‍ച്ച് 27 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.

Advertisment

വ്യത്യസ്തമായ പോസ്റ്ററിലാണ് റിലീസ് തീയതി അറിയിച്ചിരിക്കുന്നത്. മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ തുടങ്ങി ചിത്രത്തിന്റെ നിർമാതാക്കളായ ആശിർവാദ് സിനിമാസിന്റെ ഔദ്യോ​ഗിക പേജിലും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

Advertisment