/sathyam/media/media_files/2024/11/01/6oK2RzbuGk4n1NtEHOVb.jpg)
ബോക്സ് ഓഫിസിൽ 50 ദിനങ്ങൾ പൂർത്തിയാക്കി അജയന്റെ രണ്ടാം മോഷണം. അൻപത് ദിനങ്ങൾ എന്ന മാന്ത്രിക സംഖ്യ പിന്നിട്ടപ്പോൾ, സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരുടെ ആശങ്കകളെയും പ്രതീക്ഷകളുടെയും കെട്ടഴിച്ച ഒരു ഹൃദയഹാരിയായ കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് എആർഎമ്മിന്‍റെ തിരക്കഥാകൃത്ത് കൂടിയായ സുജിത് നമ്പ്യാർ. ബോക്സ് ഓഫിസിൽ കുതിപ്പു തുടരുന്ന എആർഎം അടുത്തിടെ നൂറു കോടി ക്ലബ്ബിലും സ്ഥാനമുറപ്പിച്ചിരുന്നു.
എന്‍റെ ഒമ്പത് വർഷങ്ങളിൽ സ്വരുക്കൂട്ടിയതാണ് ഈ സിനിമ, സിനിമ സ്വീകരിക്കപ്പെടും എന്നൊരു ആത്മവിശ്വാസം അല്ലാതെ മറിച്ചൊരു ചിന്ത ഒരു തവണ പോലും നമ്മളിൽ ഉണ്ടായിട്ടില്ല എന്നതായിരുന്നു സത്യമെന്നും അദ്ദേഹം കുറിച്ചു. സിനിമ അമ്പത് ദിവസങ്ങൾ തികയുന്ന ഈ ദിവസത്തിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും ആരൊക്കെ എത്രയൊക്കെ കണ്ടില്ലെന്ന് നടിച്ചാലും അവഗണിച്ചാലും ജനഹിതം അതൊരു അംഗീകാരമാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.
ടൊവിനോ എന്ന പ്രിയ നടന് ഈ സിനിമയിലെ പ്രകടനത്തിന് പുരസ്ക്കാരങ്ങൾ ലഭിക്കുന്നത് ഞാൻ സ്വപ്നം കാണുന്നു എന്ന പ്രതീക്ഷയും സുജിത് നമ്പ്യാർ പങ്കുവച്ചു.