Advertisment

‘പ്രമുഖ സംവിധായകന്റെ താത്പര്യത്തിന് വഴങ്ങിയില്ല, ഒരു സീന്‍ റീടേക്ക് എടുത്തത് 19 തവണ’; നടി ലക്ഷ്മി രാമകൃഷ്ണന്‍

author-image
മൂവി ഡസ്ക്
New Update
lekshmi-ramakrishnan

മലയാള സിനിമയിലെ ദുരനുഭവം തുറന്നുപറഞ്ഞ് നടി ലക്ഷ്മി രാമകൃഷ്ണന്‍. പ്രായമുള്ള സ്ത്രീകളോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമയില്‍ പതിവാണെന്നും പ്രമുഖ സംവിധായകന്റെ താല്‍പര്യത്തിന് വഴങ്ങാത്തതിനാല്‍ 19 തവണ റീടേക്ക് എടുക്കേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു.

Advertisment

മലയാള സിനിമാ സെറ്റുകളില്‍ മുതിര്‍ന്ന സ്ത്രീകള്‍ക്ക് പോലും രക്ഷയില്ലെന്ന് പറയുന്നത് സ്വന്തം അനുഭവങ്ങളില്‍ നിന്നാണ്. കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സംവിധായകന്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചപ്പോള്‍ ചുട്ട മറുപടി നല്‍കിയതിന് പിന്നാലെ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെന്നും ലക്ഷ്മി പറഞ്ഞു.

മലയാളി സംവിധായകന്റെ തമിഴ് സിനിമയുടെ ലോക്കേഷനിലും ദുരനുഭവമുണ്ടായി. സ്ത്രീകള്‍ നേരിടുന്ന തൊഴില്‍ ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചര്‍ച്ചയാകാത്തതില്‍ ദുഖമുണ്ട്. അമ്മവേഷങ്ങളില്‍ അഭിനയിക്കുന്ന നടിമാര്‍ക്ക് തമിഴ് സെറ്റുകളില്‍ ബഹുമാനം ലഭിക്കും. എന്നാല്‍ ഹേമ കമ്മിറ്റി പോലൊന്ന് മലയാളത്തില്‍ മാത്രമേ സാധ്യമാകൂ എന്നും ലക്ഷ്മി പറഞ്ഞു.

Advertisment