New Update
/sathyam/media/media_files/ka2Db5fb7B8Lev18jJXp.jpg)
സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തിയവര്‍ നിയമപരമായി ശിക്ഷിക്കപ്പെടണമെന്ന് നടന്‍ അശോകന്‍. സിനിമയില്‍ ശുദ്ധികലശം അനിവാര്യമാണെന്നും സിനിമയിലെ പുഴുക്കുത്തുകളെ പുറത്താക്കണമെന്നും നടന്‍ അശോകന്‍ പറഞ്ഞു.
Advertisment
താന്‍ അഭിനയിച്ച സെറ്റുകളില്‍ മുന്‍പ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വരിക, ജോലി എടുക്കുക, വീട്ടില്‍ പോവുക എന്നതാണ് തന്റെ രീതിയെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.ഒരു പണിയും ഇല്ലാത്തവന് കയറി വരാനുള്ള മേഖല അല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞു.
സിനിമയെ മറയാക്കി പ്രവര്‍ത്തിക്കുന്ന ക്രിമിനലുകളെ പുറത്താക്കണം. നിലവിലെ സംഭവങ്ങള്‍ പൊതു സമൂഹത്തിനുമുന്നില്‍ സിനിമ മേഖലയെ കളങ്കപ്പെടുത്തിയെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.