/sathyam/media/media_files/kQE45JLFMOpHMOlPQ5OX.jpg)
മകൻ കഷ്ടപ്പെട്ടതിന്റെ അംഗീകാരം ദൈവം ജൂറിയുടെ രൂപത്തിൽ കൊടുത്തതാണ് ഈ അവാർഡെന്ന് മല്ലിക സുകുമാരൻ. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം നേടിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.
പൃഥ്വിരാജിനൊപ്പം അഭിനയിച്ച ഗോകുലിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചതിലാണ് തനിക്ക് വലിയ സന്തോഷം. ഗോകുൽ അത് അർഹിക്കുന്നുണ്ട്. ആ സീനുകൾ കാണുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞുപോയിട്ടുണ്ടെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. ബോംബെയിൽ ഒരു ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിലാണ് പൃഥ്വിരാജ്. ഇന്നലെ വിളിച്ചപ്പോൾ ഫൈനൽ ലിസ്റ്റിലുണ്ടെന്ന വാർത്തകളെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ അവാർഡ് പുറത്തുവരട്ടെ എന്നായിരുന്നു രാജു പറഞ്ഞത്.
ആടുജീവിതത്തിന് അവാർഡ് കിട്ടണമെന്ന് ഒരു അമ്മ എന്ന നിലയിൽ പ്രാർത്ഥിച്ചിരുന്നു. കാരണം പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടതാണ്. ബ്ലസിയുടെ ഒരുപാട് വർഷത്തെ അധ്വാനമാണ് ആ സിനിമ. അമ്മ എന്ന നിലയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ദിവസമാണിന്ന്. മകന് അംഗീകാരം കിട്ടേണ്ട ചിത്രമാണ് ആടുജീവിതം എന്ന് പൂർണമായി വിശ്വസിക്കുന്നുണ്ട്. ചിലരൊക്കെ പേടിപ്പിക്കും ആ കളി, ഈ കളി, വിഭാഗീയത അങ്ങനെയൊക്കെ പേടിപ്പിക്കും. പക്ഷെ ഇതിപ്പോ ഒന്നുമില്ലാതെ എന്റെ കുഞ്ഞിന് കിട്ടിയില്ലേ. ജൂറിയോട് നന്ദിയുണ്ട്. ഏറ്റവും ആദ്യം കടപ്പാടും നന്ദിയും ബ്ലസിയോടാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us