/sathyam/media/media_files/AplJPfaK7g6DuhNOjYUa.webp)
കോഴിക്കോട്: മികച്ച നടനുള്ള സംസ്ഥാന അവാർഡിന് പിന്നാലെ സന്തോഷം പങ്കുവച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. സംവിധായകൻ ബ്ലെസിയുടെ കഠിനപ്രയത്‌നത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും ഈ അംഗീകാരം ചിത്രത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും പൃഥ്വിരാജ് പറഞ്ഞു. ജനങ്ങൾക്കിടയിൽ സിനിമയ്ക്കുണ്ടായ സ്വീകാര്യതയും വിജയവും, ഇപ്പോൾ ലഭിക്കുന്ന അവാർഡുകളും കൂടി ചേരുമ്പോൾ സന്തോഷം കൂടുതൽ മധുരമുള്ളതാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആടുജീവിതത്തിന് ലഭിച്ച ഓരോ അവാർഡുകളും ആ സിനിമയ്ക്കായി പ്രവർത്തിച്ച ഓരോരുത്തർക്കും ലഭിക്കുന്ന അംഗീകാരമാണ്. ഒരുകൂട്ടം ആളുകളുടെ വർഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലമാണ് സിനിമയെന്നും പൃഥ്വിരാജ് പറഞ്ഞു.
ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടെ ഒരുപാട് തടസങ്ങൾ നേരിട്ടിരുന്നെങ്കിലും യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് ബ്ലെസി സിനിമ ഒരുക്കിയത്. അത് ബ്ലെസി എന്ന സംവിധായകന്റെ ദൃഢനിശ്ചയമാണ്. അത്രയും പ്രയാസപ്പെട്ട് ചെയ്ത സിനിമയ്ക്ക് അവാർഡ് ലഭിക്കുമ്പോൾ അത് മറ്റുള്ളവർക്ക് പ്രദോചനമാകട്ടെയെന്നും മലയാള സിനിമ ആശാവഹമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us