Advertisment

100 കോടി ക്ലബിൽ കയറി എആർഎം, പ്രേക്ഷകരുടെ മനം കവർന്ന് അജയനും മാണിക്യവും

author-image
മൂവി ഡസ്ക്
New Update
arma

ബോക്സോഫീസ്‍ കളക്ഷൻ വാരിക്കൂട്ടി ടൊവിനോ നായകനായ ചിത്രം അജയന്റെ രണ്ടാം മോഷണം. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ 100 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. സിനിമയുടെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.

Advertisment

കേരളത്തിൽ മാത്രം 250 സ്ക്രീനുകളിൽ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു. പൂർണമായും ത്രീഡിയിലാണ് അജയന്റെ രണ്ടാം മോഷണം ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ അമ്പത് കോടി സ്വന്തമാക്കാനും സിനിമയ്‌ക്ക് സാധിച്ചു.

ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിൽ മൂന്ന് റോളുകളിലാണ് ടൊവിനോ എത്തുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, രോഹിണി, ഹരീഷ് ഉത്തമന്‍, നിസ്താര്‍ സേഠ്, ജഗദീഷ്, പ്രമോദ് ഷെട്ടി, അജു വര്‍ഗീസ്, സുധീഷ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമിച്ചത്.

Advertisment