നിവിൻ പോളിക്ക് എതിരെയുള്ള പീഡന പരാതി,  പ്രത്യേക അന്വേഷണ സംഘം  ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും

New Update
nivin Untitledtha

നിവിൻ പോളിക്കെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായി രേഖപ്പെടുത്തും. ഉറക്കപ്പിച്ചിലാണ് താൻ മാധ്യമങ്ങളിലൂടെ തീയതി പറഞ്ഞതെന്നും യഥാർഥ തീയതി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നുമാണ് യുവതിയുടെ വാദം.

Advertisment

പീഡനം നടന്ന കാലയളവ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. ചാനലില്‍ പറഞ്ഞ ഒരു തിയതിയുടെ പേരിൽ തന്നെ ആക്ഷേപിക്കുന്നു എന്ന് പരാതിക്കാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസ് അട്ടിമറിക്കാനുളള ശ്രമമെന്ന് സംശയമുണ്ടെന്നും യുവതി പറഞ്ഞു. കഴിഞ്ഞ ദിവസം യുവതിയെ ആലുവയിലെ റൂറൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.

Advertisment