‘ടോവിനോയും ആസിഫും പെപ്പെയും പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് തന്നു’; താരങ്ങളുടെ വീഡിയോക്കെതിരെ ഷീലു എബ്രഹാം

author-image
മൂവി ഡസ്ക്
Updated On
New Update
sheelurrrrrrrrrr

ഓണം റിലീസായി എത്തുന്ന മറ്റു സിനിമകളുടെ പേരുപോലും സൂചിപ്പിക്കാതെ തങ്ങളുടെ മൂന്ന് സിനിമകൾ മാത്രം തീയറ്ററിൽ എത്തുന്നു എന്ന രീതിയിൽ വീഡിയോ ചെയ്ത് പ്രചരിപ്പിച്ച താരങ്ങൾക്കെതിരെ നിർമ്മാതാവും നടിയുമായ ഷീലു എബ്രഹാം രംഗത്ത്. പവർ ഗ്രൂപ്പ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ടോവിനോയും ആസിഫും പെപ്പെയും കാണിച്ചു തന്നുവെന്ന് ഷീലു എബ്രഹാം ഫേസ്ബുക്കിൽ കുറിച്ചു.

Advertisment

ഒമർ ലുലു സംവിധാനം ചെയ്ത് ഓണം റിലീസായി തിയേറ്ററുകളിൽ എത്തുന്ന ‘ബാഡ് ബോയ്സ്’ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് ഷീലു. താരത്തിന്റെ പോസ്റ്റ് സംവിധായകൻ ഒമർ ലുലുവും ഷെയർ ചെയ്തിട്ടുണ്ട്.

ഷീലു എബ്രഹാമിന്റെ വാക്കുകൾ,

പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ “പവർ ഗ്രൂപ്പുകൾ “പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി !!!നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണയാണ് പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്.

എന്നാൽ ഞങ്ങളുടെ “BAD BOYZ “ഉം, കുമ്മാട്ടിക്കളിയും, GANGS ഓഫ്‌ സുകുമാരക്കുറുപ്പും നിങ്ങൾ നിർദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെയാണ് റിലീസ്. സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ. എല്ലാവർക്കും ലാഭവും മുടക്കുമുതലും തിരിച്ച് കിട്ടട്ടെ.

Advertisment