‘ഹ,ഹ,ഹ,ഹു,ഹു…’ ലഹരി വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ ഇന്‍സ്റ്റാ സ്റ്റോറി പങ്കിട്ട് പ്രയാഗ മാർട്ടിൻ

author-image
മൂവി ഡസ്ക്
New Update
prayaga martin

ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് അറസ്റ്റിലായ ഓം പ്രകാശിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ നടി പ്രയാഗ മാര്‍ട്ടിന്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു.

Advertisment

ഈ വാര്‍ത്ത വന്നതിന് പിന്നാലെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുകയാണ് പ്രയാഗ. ‘ഹ,ഹ,ഹ, ഹു,ഹു’ എന്നെല്ലാമെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോര്‍ഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളെ പരിഹസിച്ചാണ് നടിയുടെ ഈ ഇന്‍സ്റ്റാ സ്റ്റോറിയെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

Advertisment