മുകേഷ് വാതിലിൽ മുട്ടി, വാതിൽ തുറന്നപ്പോൾ അകത്തേക്ക് വന്ന് ഉപദ്രവിച്ചു, സഹകരിക്കാതെ ഇരുന്നപ്പോൾ നിനക്ക് കൊടുക്കാന്‍ വലിയ ബുദ്ധിമുട്ടല്ലേ, നീ ആര്‍ക്കും കൊടുക്കണ്ട. മെഴുക് കൊണ്ട് അടച്ച് വെച്ചോയെന്ന് പറഞ്ഞു- മുകേഷിനെതിരെ മിനു മുനീർ

author-image
മൂവി ഡസ്ക്
Updated On
New Update
minu mukesh

നടൻ മുകേഷിൽ നിന്ന് ഉണ്ടായ ദുരനുഭവങ്ങൾ പങ്കിട്ട് മിനു മുനീർ അമ്മയുടെ അം​ഗത്വവുമായി ബന്ധപ്പെട്ട് മുകേഷ് എന്നെ വിളിച്ചു. എന്നിട്ട് 'ആഹാ, അമ്പടി കള്ളീ ഞാനറിയാതെ നീ അമ്മയില്‍ നുഴഞ്ഞ് കയറാമെന്ന് വിചാരിച്ചല്ലേ, നിനക്ക് കൊടുക്കാന്‍ വലിയ ബുദ്ധിമുട്ടല്ലേ, നീ ആര്‍ക്കും കൊടുക്കണ്ട. നീ മെഴുക് കൊണ്ട് അടച്ച് വെച്ചോ എന്ന് പച്ചയായി എന്നോട് സംസാരിച്ചു. ഞങ്ങളെ ഗൗനിക്കാതെ ഒരിക്കലും നിനക്ക് അമ്മ മെമ്പര്‍ഷിപ്പ് കിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

Advertisment

മുകേഷിനെ അതിന് മുന്‍പ് നേരിട്ട് കണ്ടിട്ടുണ്ട്. കലണ്ടര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്. അന്ന് താല്‍പര്യമുണ്ട് കാണാന്‍ പറ്റുമോന്ന് ചോദിച്ചിരുന്നു. പുള്ളിയ്ക്ക് കാക്കനാടോ മറ്റോ ഒരു വില്ലയുണ്ടെന്നും അവിടേക്ക് വന്നാല്‍ മതിയെന്നും പറഞ്ഞു. അന്ന് താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. പിന്നെ കാണുന്നത് നാടകമേ ഉലകം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ്. ഒരു ദിവസം പുള്ളി എന്റെ  വാതിലിൽ മുട്ടി, കതക് തുറന്നപ്പോൾ മുറിയിലേക്ക് പെട്ടെന്ന് കയറി വന്നു. അവിടെ വെച്ച് എന്നെ ഫിസിക്കൽ അബ്യൂസ് ചെയ്തു

Advertisment