പ്രേംനസീറിന്‍റെ 500 സിനിമകളുടെ റെക്കോഡ് ഭേദിക്കട്ടെ; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി കമല്‍ഹാസന്‍

author-image
മൂവി ഡസ്ക്
New Update
1424617-mohanlal-kamal.webp

മലയാളത്തിന്‍റെ മോഹന്‍ലാല്‍ ഇന്ന് 64-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സിനിമാലോകവും ആരാധകരും പ്രിയതാരത്തെ ആശംസകള്‍ കൊണ്ട് പൊതിയുകയാണ്. നിരവധി പേരാണ് ലാലിന് പിറന്നാള്‍ ആശംസകള്‍ നേരുന്നത്.

Advertisment

നടന്‍ കമല്‍ഹാസനും മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു. ''വളരെ വിമർശനാത്മകവും വിവേചനപരവുമായ പ്രേക്ഷകർക്കിടയിൽ 40 വര്‍ഷമായി നായകനായി നില്‍ക്കുക. 400 സിനിമകൾ? ചിലർ അവിശ്വാസത്തോടെ വിളിച്ചുപറഞ്ഞേക്കാം. നേരെമറിച്ച്, പ്രേം നസീറിൻ്റെ 500 സിനിമകളുടെ റെക്കോർഡ് അദ്ദേഹം മറികടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ, അത് അദ്ദേഹത്തിന് എൻ്റെ ആശംസകളാണ്. മിസ്റ്റർ മോഹൻലാൽ, ഇനിയും നിരവധി റെക്കോർഡുകൾ തകർക്കാൻ നിങ്ങൾക്ക് ആശംസകൾ നേരുന്നു'' കമല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാത്രി കൃത്യം 12 മണിക്കായിരുന്നു ലാലുവിന് ഇച്ചാക്ക വക പിറന്നാള്‍ ആശംസ. മോഹന്‍ലാലിന്‍റെ കവിളില്‍ ഉമ്മ വയ്ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി ജന്‍മദിനാശംസകള്‍ നേര്‍ന്നത്. '' അത്ഭുതപ്പെടുത്തുന്ന കഴിവുകളുള്ള മോഹൻലാലിന് ജന്മദിനാശംസകൾ! പതിറ്റാണ്ടുകളായി സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും പരസ്പരം പങ്കിട്ട എല്ലാ അനുഗ്രഹീത നിമിഷങ്ങൾക്കും നന്ദി. ഇന്നും എന്നും ആഘോഷിക്കാൻ നിങ്ങള്‍ ഇവിടെയുണ്ട്. ഈ വർഷം നിങ്ങൾക്ക് കൂടുതൽ വിജയവും സന്തോഷവും നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള പ്രിയപ്പെട്ട നിമിഷങ്ങളും നൽകട്ടെ'' എന്നായിരുന്നു സുരേഷ് ഗോപിയുടെ ആശംസ.

''Happy Birthday dearest Laletta! മോഹൻലാൽ. പുഴയ്ക്ക് പ്രായമില്ല. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക...നിരന്തരം, ഒരുപാട് കാലം'' മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. എമ്പുരാന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിക്കൊണ്ടായിരുന്നു പൃഥ്വിരാജ് ആശംസ നേര്‍ന്നത്.

Advertisment