ഒമ്പതാം മാസം നിറഗര്‍ഭിണിയായിരിക്കുമ്പോഴും അഭിനയിച്ചു; മകനെ പ്രസവിച്ച് 20-ാം നാളിലും ഷൂട്ടിങ്: ഷീല

author-image
മൂവി ഡസ്ക്
New Update
sheela

മലയാള സിനിമയുടെ ജീവിച്ചിരിക്കുന്ന ചരിത്രമാണ് നടി ഷീല. മലയാളം കണ്ട എക്കാലത്തേയും വലിയ നായിക. സിനിമയ്ക്ക് വേണ്ടി മാറ്റിവച്ചതായിരുന്നു ഷീലയുടെ ജീവിതം. ഗര്‍ഭിണിയായിരുന്നപ്പോള്‍ തനിക്ക് അഭിനയിക്കേണ്ടി വന്നിരുന്നുവെന്നാണ് ഷീല പറയുന്നത്.

ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കെ താന്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഷീല പറയുന്നത്. 

മകനെ പ്രസവിച്ച് 20-ാം നാളില്‍ തനിക്ക് അഭിനയിക്കാന്‍ പോകേണ്ടി വന്നുവെന്നും താരം ഓര്‍ക്കുന്നു. ഗര്‍ഭിണിയായിരിക്കവെ പാട്ട് രംഗത്തില്‍ അഭിനയിച്ചതിനെക്കുറിച്ചും ഷീല ഓര്‍ക്കുന്നുണ്ട്. നിര്‍മാതാവിന് നഷ്ടവരികയും അദ്ദേഹം കഷ്ടപ്പെടുകയും ചെയ്യുമെന്ന് കരുതിയാണ് താന്‍ അന്ന് അതെല്ലാം സഹിച്ചതെന്നും ഷീല പറയുന്നുണ്ട്.

''ഞാന്‍ 9 മാസം ഗര്‍ഭിണിയായിരുന്ന സമയം. അന്ന് ഞാനും മധു സാറും ഒരു സിനിമയില്‍ സോങ് സീനില്‍ അഭിനയിക്കാന്‍ ഉണ്ടായിരുന്നു. എന്റെ വയര്‍ വലുതാണ്. സാരി കൊണ്ട് ഞാന്‍ മറച്ചു. മധു സാറിനും വലിയ വയറുണ്ട്. ഞങ്ങള്‍ക്ക് കെട്ടിപ്പിടിക്കാന്‍ പറ്റില്ല. അതിനാല്‍ പരസ്പരം ചാരി നിന്നുള്ള സീനുകളാക്കിയാണ് ആ പാട്ടില്‍ മുഴുവന്‍'' ഷീല പറയുന്നു.

Advertisment
Advertisment