ഇത് കേരളമാണെന്ന് കെ. രാജന്‍; ആ പരിപ്പ് ഇവിടെ വേവില്ലെന്ന് വി. ശിവന്‍കുട്ടി: മമ്മൂട്ടിക്ക് പിന്തുണയുമായി മന്ത്രിമാര്‍

പുഴു എന്ന സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിമാരുടെ പ്രതികരണം. 

author-image
ഫിലിം ഡസ്ക്
Updated On
New Update
Mammootty

മ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് മന്ത്രിമാരായ കെ. രാജനും, വി. ശിവന്‍കുട്ടിയും രംഗത്ത്. മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടിയെന്നും, അദ്ദേഹം ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കുമെന്നും രാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.

Advertisment

''മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും, കമലിനെ കമാലുദ്ദീന്‍ എന്നും വിജയ് യെ ജോസഫ് വിജയ് എന്നും വിളിക്കുന്ന സംഘി രാഷ്ട്രീയം ഇവിടെ വിലപോവില്ല. ഇത് കേരളമാണ്'', രാജന്‍  പ്രതികരിച്ചു.

'ആ പരിപ്പ് ഇവിടെ വേവില്ല...മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നായിരുന്നു ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പുഴു എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ മമ്മൂട്ടിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിമാരുടെ പ്രതികരണം. 

Advertisment