/sathyam/media/media_files/2026/01/01/mammootty-movies-2026-01-01-20-35-21.jpg)
നിരന്തരം സ്വയം നവീകരിക്കുന്ന നടനാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങൾക്കായി തന്നെത്തന്നെ വിട്ടുവീഴ്ചയില്ലാതെ പുതുക്കിക്കൊണ്ടിരിക്കുന്ന മഹാനടൻ. 2025, മ​മ്മൂ​ട്ടി എ​ന്ന അ​ഭി​ന​കു​ല​പ​തി​യു​ടെ വ​ർ​ഷ​മാ​യി​രു​ന്നു.
/filters:format(webp)/sathyam/media/media_files/XnU7Ze2b97WZ0sDOWDa8.jpg)
സം​സ്ഥാ​ന പു​ര​സ്കാ​ര​നേ​ട്ട​വും വി​ല്ല​നാ​യി എ​ത്തി പ്രേക്ഷകരുടെ മനം കവർന്ന ക​ള​ങ്കാ​വ​ലും പോ​യ​വ​ർ​ഷം ക​ണ്ടു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​മാ​യി മാ​സ​ങ്ങ​ളോ​ളം വി​ട്ടു​നി​ന്ന താ​രം വീ​ണ്ടും സ​ജീ​വ​മാ​യി.
വെ​റു​മൊ​രു നാ​യ​ക​ൻ എ​ന്ന​തി​ലു​പ​രി, ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന ന​ട​ൻ എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ഈ ​വ​ർ​ഷം തി​ള​ങ്ങി​നി​ന്നു.
2025-ൽ ​മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ല​ഭി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രി​യ​റി​ലെ സു​വ​ർ​ണ നി​മി​ഷ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. ഭ്ര​മ​യു​ഗം എ​ന്ന ചി​ത്ര​ത്തി​ലെ കൊ​ടു​മ​ൺ പോ​റ്റി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ അ​ദ്ദേ​ഹം ന​ട​ത്തി​യ സൂ​ക്ഷ്മ​മാ​യ പ്ര​ക​ട​നം ജൂ​റി​യു​ടെ പ്ര​ത്യേ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.
മ​മ്മൂ​ട്ടി​യു​ടെ പ്ര​ക​ട​നം ക​ണ്ട് ത​നി​ക്ക് അ​സൂ​യ തോ​ന്നി - എ​ന്ന ജൂ​റി ചെ​യ​ർ​മാ​ൻ പ്ര​കാ​ശ് രാ​ജി​ന്‍റെ വാ​ക്കു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യ മി​ക​വി​നു​ള്ള ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​യി​രു​ന്നു.
2025ൽ ​മ​മ്മൂ​ട്ടി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യ മൂ​ന്ന് പ്ര​ധാ​ന ചി​ത്ര​ങ്ങ​ളും മൂ​ന്ന് വ്യ​ത്യ​സ്ത ശൈ​ലി​യി​ലു​ള്ള​വ​യാ​യി​രു​ന്നു.
1. ഡൊ​മി​നി​ക് ആ​ൻ​ഡ് ദി ​ലേ​ഡീ​സ് പേ​ഴ്സ്: ഗൗ​തം വ​സു​ദേ​വ് മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം ഒ​രു ഇ​ൻ​വെ​സ്റ്റി​ഗേ​റ്റി​വ് ത്രി​ല്ല​റാ​യി​രു​ന്നു. ജ​നു​വ​രി​യി​ൽ പു​റ​ത്തി​റ​ങ്ങി​യ ഈ ​ചി​ത്രം മ​മ്മൂ​ട്ടി​ക്ക​മ്പ​നി​യാ​ണ് നി​ർ​മി​ച്ച​ത്.
/filters:format(webp)/sathyam/media/media_files/2025/12/12/dominic-2025-12-12-14-29-18.jpg)
തി​യ​റ്റ​റു​ക​ളി​ൽ ചി​ത്രം പ്ര​തീ​ക്ഷി​ച്ച വി​ജ​യം നേ​ടി​യി​ല്ലെ​ങ്കി​ലും ഒ​ടി​ടി​യി​ൽ ചി​ത്രം പ്രേ​ക്ഷ​ക​സ്വീ​കാ​ര​ത്യ നി​ല​നി​ർ​ത്തു​ന്നു​ണ്ട്.
2. ബ​സൂ​ക്ക: ഒ​രു ഗെ​യിം ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ​പ്പെ​ട്ട ഈ ​ചി​ത്രം ഏ​പ്രി​ലി​ലാ​ണ് റി​ലീ​സാ​യ​ത്. മ​മ്മൂ​ട്ടി​യു​ടെ സ്റ്റൈ​ലി​ഷ് ഗെ​റ്റ​പ്പ് കൊ​ണ്ട് ഈ ​ചി​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.
/filters:format(webp)/sathyam/media/media_files/2025/01/04/7DQjS0nkofdLRUMEJOLw.jpg)
ന​വാ​ഗ​ത​നാ​യ ഡീ​നോ ഡെ​ന്നി​സ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണി​ത്. മ​മ്മൂ​ട്ടി​യു​ടെ മി​ക​ച്ച പോ​ലീ​സ് വേ​ഷ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.
യ​ക​ൻ.
3. ക​ള​ങ്കാ​വ​ൽ: 2025-ന്‍റെ അ​വ​സാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​മാ​ണ് വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​മാ​യി മാ​റി​യ​ത്. ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം ചെ​യ്ത ഈ ​ക്രൈം ത്രി​ല്ല​റി​ൽ മ​മ്മൂ​ട്ടി പ്ര​തി​നാ​യ​ക​നാ​യാ​ണ് എ​ത്തി​യ​ത്. വി​നാ​യ​ക​നൊ​പ്പ​മു​ള്ള മ​മ്മൂ​ട്ടി​ച്ചി​ത്രം ഇ​പ്പോ​ഴം തി​യ​റ്റ​റി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്.
/filters:format(webp)/sathyam/media/media_files/2025/12/30/kalamkaval-ott-2025-12-30-10-18-19.webp)
2025ന്‍റെ തു​ട​ക്ക​ത്തി​ൽ ഇ​റ​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക​മാ​യി വ​ലി​യ മു​ന്നേ​റ്റം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും ക​ള​ങ്കാ​വ​ൽ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​മ്മൂ​ട്ടി ഗം​ഭീ​ര​മാ​യ തി​രി​ച്ചു​വ​ര​വാ​ണു ന​ട​ത്തി​യ​ത്. 2025-ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച മ​മ്മൂ​ട്ടി ചി​ത്രം എ​ന്ന റെ​ക്കോ​ർ​ഡും ഈ ​ചി​ത്രം സ്വ​ന്ത​മാ​ക്കി.
മ​മ്മൂ​ട്ടിക്കമ്പനി: അ​ഭി​ന​യ​ത്തി​ന് പു​റ​മെ, മ​മ്മൂ​ട്ടി​ക്ക​മ്പ​നി എ​ന്ന ത​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സി​ലൂ​ടെ പു​തി​യ സം​വി​ധാ​യ​ക​ർ​ക്കും വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ന​ൽ​കു​ന്ന പി​ന്തു​ണ ഈ ​വ​ർ​ഷ​വും തു​ട​ർ​ന്നു. ഗൗ​തം മേ​നോ​നും ജി​തി​ൻ ജോ​സി​നും മ​മ്മൂ​ട്ടി​യെ​ന്ന ന​ട​ന്‍റെ​യും നി​ർ​മാ​താ​വി​ന്‍റെ​യും പൂ​ർ​ണ​മാ​യ പി​ന്തു​ണ ല​ഭി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us