ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍ എന്നിവര്‍ നായികാ നായകന്‍മാരായെത്തുന്ന 'മേനേ പ്യാര്‍ കിയ'യുടെ ചിത്രീകരണം മധുരയില്‍ പൂര്‍ത്തിയായി

ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്സിലി, ത്രികണ്ണന്‍, മൈം ഗോപി, ബോക്‌സര്‍ ദീന, ജഗദീഷ് ജനാര്‍ദ്ദനന്‍, ജീവിത റെക്‌സ്, ബിബിന്‍ പെരുമ്പിള്ളി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

New Update
mene pyar kiya Untitledsaif

കൊച്ചി:  ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അഷ്‌കര്‍ അലി, മിദൂട്ടി, അര്‍ജ്യോ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫൈസല്‍ ഫസിലുദ്ദീന്‍ സംവിധാനം ചെയ്യുന്ന മേനേ പ്യാര്‍ കിയ എന്ന ചിത്രത്തിന്റെ ചിത്രീകരണം മധുരയില്‍ പൂര്‍ത്തിയായി. 

Advertisment

നിര്‍മ്മാതാവ് സഞ്ജു ഉണ്ണിത്താന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ച് തുടക്കം  കുറിച്ച മേനേ പ്യാര്‍ കിയ ആദ്യം ചങ്ങനാശ്ശേരിയില്‍ മുപ്പത് ദിവസവും മധുരയില്‍ ഇരുപത് ദിവസവും കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്


'മുറ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂണ്‍ നായകനാകുന്ന ചിത്രമാണ് 'മേനേ പ്യാര്‍ കിയ'. 

ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്സിലി, ത്രികണ്ണന്‍, മൈം ഗോപി, ബോക്‌സര്‍ ദീന, ജഗദീഷ് ജനാര്‍ദ്ദനന്‍, ജീവിത റെക്‌സ്, ബിബിന്‍ പെരുമ്പിള്ളി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


2024 മെയ് മാസത്തില്‍ റിലീസ് ചെയ്ത് മികച്ച വിജയം നേടിയ 'മന്ദാകിനി' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം സ്‌പൈര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറാണ്


സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും എന്ന സൂപ്പര്‍ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദന്റെ ആദ്യത്തെ മലയാള ചിത്രമാണ് മേനേ പ്യാര്‍ കിയ.

Advertisment