ഒരു കാലത്ത് മലയാള സിനിമയിൽ മുത്തശ്ശി കഥാപാത്രങ്ങൾക്ക് വളരെ പ്രാധാന്യം ഉണ്ടായിരുന്നു. പഴയകാല ചിത്രങ്ങളിൽ, കുടുംബ പശ്ചാത്തലത്തിലുള്ള കഥകളിൽ മുത്തശ്ശിമാർ കേന്ദ്രകഥാ പാത്രങ്ങളായി പോലും ശ്രദ്ധപിടിച്ച് പറ്റാറുണ്ട്.
അവരുടെ സാന്നിദ്ധ്യം, സിനിമയുടെ ആത്മാവിനെ സ്വാധീനിക്കുമായിരുന്നു. സിനിമയിലെ മുത്തശ്ശിമാരുടെ ചെറിയ സാന്നിദ്ധ്യം പോലും സിനിമയിലെ കുടുംബബന്ധങ്ങളുടെ ഗൗരവം വർധിപ്പിച്ചിരുന്നു.
എന്നാൽ വർത്തമാനകാല സിനിമകളിൽനിന്നും മുത്തശ്ശിമാർ പടി ഇറങ്ങിപ്പോയിരിക്കുന്നു. മുത്തശ്ശിമാരുടെ സാന്നിധ്യത്തിന് പ്രാധാന്യം കുറയുകയും, അതിന്റെ ഭാവനാപരവും ആസ്വാദ്യ പരവുമായ മൂല്യങ്ങൾ നഷ്ടപ്പെടുകയും ചെയ്തു.
മുത്തശ്ശി കഥാപാത്രത്തിന് സ്‌നേഹവും ആദരവും തിരികെ നൽകി കൊണ്ടാണ് പുതിയ സിനിമയായ ‘മോണിക്ക ഒരു എ ഐ സിനിമ’ പുറത്തിറങ്ങാനിരിക്കുന്നത്. നിരവധി മലയാള സിനിമകളിൽ പ്രധാന നടന്മാരുടെ ഭാര്യയായും അമ്മയായും അനുജത്തിയായും അഭിനയിച്ച കണ്ണൂർ ശ്രീലത വർഷങ്ങൾക്ക് ശേഷം മികച്ച വേഷത്തിൽ ഒരു മുത്തശ്ശി കഥാപാത്രമായി എത്തുന്ന സിനിമയാണ് ‘മോണിക്ക ഒരു എ ഐ സ്റ്റോറി’.
/sathyam/media/media_files/WV6TmaowIbh7bv56vgTt.jpg)
1983 - ൽ ബാലചന്ദ്ര മേനോന്റെ ‘പ്രശ്നം ഗുരുതരത്തി’ലൂടെയാണ് കണ്ണൂർ ശ്രീലത സിനിമയിലേക്ക് വരുന്നത്. മോണിക്ക ഒരു എ ഐ സ്റ്റോറിയിൽ പ്രധാന കഥാപാത്രമായ ഒരു കുട്ടിയുടെ അമ്മമ്മയായി വരുന്ന ശ്രീലത ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ യെ കുറിച്ച് പറയുന്നത് ഇങ്ങനെ ;
”ഇത് വരെ കാണാത്ത കേൾക്കാത്ത കഥയും അതോടൊപ്പം അഭിനേതാക്കളുടെ ഉജ്ജ്വലമായ അഭിനയ മികവും. എനിക്ക് ‘എ ഐ ‘എന്താണെന്ന് മനസ്സിലായത് ഈ സിനിമയിൽ അഭിനയിക്കുമ്പോഴാണ്.
ശ്രീപതിനെ കസേരയിൽ കെട്ടിയിട്ട സീനിൽ ശരിക്കും ഞാൻ കരഞ്ഞുപോയി .ആ കുട്ടിയോടൊപ്പം ആ സീനിൽ അഭിനയിക്കാൻ ഞാൻ പ്രയാസപ്പെട്ടു.”
മോണിക്ക ഒരു എ ഐ സിനിമയിലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും സ്വന്തം കുടുംബാംഗങ്ങളെ പോലെ കാണുന്ന കണ്ണൂർ ശ്രീലത ഷൂട്ടിംഗ് കഴിഞ്ഞു വിടപറയുമ്പോൾ കരഞ്ഞു പോയി.
ഇത്രയും സ്നേഹമുള്ള ഒരു സിനിമ പ്രവർത്തകരെ മുൻപ് കണ്ടിട്ടില്ല എന്ന് അവർ പറഞ്ഞു. റിലീസിങ്ങ് തീയതി ജൂൺ 21 മുതൽ തന്റെ സ്നേഹിതരെയും സിനിമാസ്വാദകരെയും വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ മോണിക്ക ഒരു എ ഐ സ്റ്റോറി കാണാൻ തിയേറ്ററുകളിലേക്ക് ക്ഷണിക്കുന്ന തിരക്കിലാണ് കണ്ണൂർ ശ്രീലത.