കണ്ണൂര്‍: തലശ്ശേരി ലിബർട്ടി തിയേറ്ററിൽ ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ കാണാൻ ബാല സൂപ്പർ താരം ശ്രീപദ് എത്തുന്നു.
/sathyam/media/media_files/FSd4CbAZZztU0j21bk0p.jpg)
സിനിമയിലെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ശ്രീപദിനെയും സിനിമയിലെ ബാലതാരങ്ങളെയും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ അഡ്വൈസറി ചെയർമാൻ ലിബർട്ടി ബഷീറിന്റെ സാന്നിധ്യത്തിൽ മാഹി എം എൽ ഐ രമേഷ് പറമ്പത്ത് ആദരിക്കും. ശ്രീപദിനൊപ്പം, അന്‍മിറ ദേവ്, അലന്‍ സി തുടങ്ങിയവരെയാണ് ആദരിക്കുന്നത്. വൈകിട്ട് 5.30നാണ് പരിപാടി.