Advertisment

ആറ് വർഷം ഞാൻ കാത്തിരുന്ന് കിട്ടിയ അവസരമായിരുന്നു.. ഞാൻ അങ്ങനെ കരഞ്ഞ് മെഴുകിയിട്ടില്ല- അസി റോക്കി

author-image
മൂവി ഡസ്ക്
New Update
asi-rocky-1200x630.jpg.webp

ബിഗ് ബോസിൽ നിന്നും പുറത്തായ അസി റോക്കിക്ക് കേരളത്തിൽ വൻവരവേൽപ്പ്. പുഷ്പഹാരവും കിരീടവും ധരിപ്പിച്ച് ജയ് വിളികളോടെയാണ് ആരാധകർ റോക്കിയെ വരവേറ്റത്. സഹമത്സരാർത്ഥിയായ സിജോയെ കയ്യേറ്റം ചെയ്തതിന്റെ പേരിലാണ് ബിഗ് ബോസ് ഹൗസിൽ നിന്നും റോക്കിയെ പുറത്താക്കിയത്.

Advertisment

പരസ്പരം വീട്ടുകാരെ വിളിച്ചതിനാണ് സിജോയും റോക്കിയും തമ്മിൽ വഴക്കായത്. സിജോ റോക്കിയുടെ താടിയിൽ പിടിച്ചതോടെ ദേഹത്ത് തൊട്ട് നോക്കടാ എന്ന് റോക്കി പറയുകയായിരുന്നു. റോക്കിയുടെ തോളത്ത് സിജോ കൈവച്ചതോടെ സിജോയുടെ മുഖത്തേക്ക് റോക്കി അടിക്കുകയായിരുന്നു. പിന്നാലെയാണ് ബിബി ഹൗസിലെ നിയമലംഘനത്തിന് റോക്കിയെ പുറത്താക്കിയത്.

കൺഫെഷനിൽ റൂമിൽ പൊട്ടിക്കരയുന്ന റോക്കിയുടെ വീഡിയോയും പുറത്തുവന്നിരുന്നു. എന്നാൽ താൻ കരഞ്ഞ് മെഴുകിയിട്ടൊന്നുമില്ല എന്ന് റോക്കി മാധ്യമങ്ങളോട് പ്രതികരിച്ചു. ”അടിപൊളി ഗെയിമായിരുന്നു. പക്ഷെ ഞാൻ വലിയ ഗെയിമറൊന്നും അല്ല അതുകൊണ്ട് എനിക്ക് ഗെയിം കളിക്കാനൊന്നും പറ്റിയില്ല. പുറത്ത് എങ്ങനെയാണോ അങ്ങനെ തന്നെയാണ് അകത്തും നിന്നത്.”

”എനിക്ക് പേടിയൊന്നുമില്ല. പിന്നെ റോക്കി കരഞ്ഞ് മെഴുകി എന്നൊക്കെയുള്ള സംഭവങ്ങൾ കാണുന്നുണ്ട്. രണ്ട് കാര്യങ്ങൾ കാരണമാണ് ഞാൻ കരഞ്ഞ്. ഒന്നാമത്തെ കാര്യം ഞാൻ ആറ് വർഷം കൊണ്ട് കാത്തിരുന്ന് എനിക്ക് കിട്ടിയ ഒരു അവസരം മിസ് ആയി. ഒരാളുടെ ആക്ട് കൊണ്ടും ആക്ഷൻ കൊണ്ടും എന്റെ റിയാക്ഷൻ എവിടെയോ പോയി.”

”അതോർത്ത് ഞാൻ കരഞ്ഞു. രണ്ടാമത്തെ കാര്യം ഒരു ദിവസമെങ്കിൽ ഒരു ദിവസം സിജോയെ ഞാൻ എന്റെ ഫ്രണ്ടായി കണ്ടിരുന്നു. അങ്ങനൊരാളിന്റെ പുറത്ത് കൈവെക്കേണ്ടി വന്നതിൽ വിഷമമുണ്ട്. അയാളുടെ അമ്മയെയും അച്ഛനെയും കൂട്ടുകാരെയും സ്‌നേഹിക്കുന്നവരെയും ഓർത്താണ് ഞാൻ കരഞ്ഞത്. അല്ലാതെ പേടിച്ച് കരഞ്ഞതല്ല എന്നാണ് റോക്കി പറഞ്ഞത്.

 

 

Advertisment