നടി സുരഭി സന്തോഷ് വിവാഹിതയായി; വരന്‍ പ്രമുഖ ബോളിവുഡ് ഗായകന്‍

author-image
മൂവി ഡസ്ക്
New Update
surabhi.jpg

നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകന്‍ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ ഭര്‍ത്താവ്. വിവാഹച്ചടങ്ങിലെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

Advertisment

സരിഗമ ലേബലിലെ ആര്‍ടിസ്റ്റായ പ്രണവ് മുംബൈയില്‍ ജനിച്ചുവളര്‍ന്നയാളാണ്. നാട്ടില്‍ പയ്യന്നൂര്‍ ആണ് സ്വദേശം.വീട്ടുകാരുടെ തീരുമാനപ്രകാരം പറഞ്ഞുറപ്പിച്ച ശേഷമായിരുന്നു വിവാഹം.കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു സുരഭി മലയാള സിനിമയിലെത്തിയത്. ‘കുട്ടനാടന്‍ മാര്‍പ്പാപ്പ’ എന്ന ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായിട്ടായിരുന്നു മലയാളത്തില്‍ സുരഭിയുടെ തുടക്കം.