Advertisment

കഴിഞ്ഞ അഞ്ച് വർഷമായി അനുഭവിക്കുന്നു; മുഖത്തുണ്ടായ മാറ്റം എന്നെ മാനസികമായി ബാധിച്ചു; ഏറ്റവും വിഷമം അമ്മയ്‌ക്കായിരുന്നു: വെളിപ്പെടുത്തി അശ്വതി

author-image
മൂവി ഡസ്ക്
New Update
aswathy.jpg

മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ അവതാരകമാരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെയ്‌ക്കാറുണ്ട്. അത്തരത്തിൽ താൻ നേരിടുന്ന ഒരു ആരോ​ഗ്യ പ്രശ്നത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വതി.

Advertisment

“പലപ്പോഴും ഇക്കാര്യം പറഞ്ഞാലോ, എല്ലാവരുടെയും മുന്നിൽ അവതരിപ്പിച്ചാലോ എന്ന് വിചാരിച്ചിട്ടുള്ള വിഷയമാണ്. പിന്നെ, ഞാനത് കുറച്ചുകൂടി നോക്കാം എന്ന് വിചാരിച്ചിട്ട് മാറ്റി വച്ചതാണ്. എക​ദേശം അഞ്ച് വർഷത്തിന് മേലെ ആയിട്ടുണ്ടാവും. ഒരു ദിവസം കുറച്ച് അധികമായി ഞാൻ വെയിൽ കൊണ്ടു. വീട്ടിൽ കയറി നോക്കിയപ്പോൾ മുഖത്തൊരു കരിവാളിപ്പ്. അത് കുറച്ച് കൂടുതലായി എനിക്ക് തോന്നി. മുഖത്ത് കരിവാളിപ്പൊക്കെ വന്നാൽ ഒരാഴ്ച കൊണ്ടു തന്നെ മാറും. കൂടിപ്പോയാൽ 10 ദിവസം, അപ്പോഴേയ്‌ക്കും അത് പോകേണ്ടതാണ്. എന്നാൽ അത് പോയില്ല. അതും മുഖത്ത് മാത്രമായി ഒരു കരിവാളിപ്പ്. കഴുത്തിന് താഴേയ്‌ക്ക് ഒന്നുമില്ല. മുഖം മാത്രം ഇരുണ്ടിരിക്കുന്നു”.

“അത് എന്താ‌ണെന്നറിയാൻ ഡോക്ടർമാരെ കണ്ടു. ആദ്യം തന്നെ സ്കിൻ ഡോക്ടേഴ്സിനെ കണ്ടു. വെയിൽ കൊണ്ടതിന്റെ ആവുമെന്ന് പറഞ്ഞ് ക്രീമുകളൊക്കെ തന്നു. എന്നാൽ അതൊന്നും വർക്ക് ചെയ്തില്ല. പിന്നെ ഈ നിറം തുടർന്നു കൊണ്ടിരുന്നു. അതിന്റെ കാര്യം എനിക്ക് കണ്ടെത്താൻ കഴിയുന്നില്ല. കാലം കുറേ കഴിഞ്ഞു, ദുബായിലും നാട്ടിലുമൊക്കെയായി ഒരുപാട് ഡോക്ടർമാരെ കണ്ടു. ഒട്ടുമിക്ക പ്രശസ്തരായ ഡോക്ടർമാരെയും കണ്ടു. പലരും പലതാണ് പറയുന്നത്. അവസാനം ഇതൊരു ഓർത്തോ ഇമ്മ്യൂൺ കണ്ടീഷനാണെന്ന് മിക്ക ഡോക്ടർമാരും വിലയിരുത്തി. ഇതിന് കാരണമായ എന്തോ ഒരു ഫാക്ടർ എന്റെ ചുറ്റുവട്ടത്തുണ്ട്. ഒന്നെങ്കിൽ രക്തത്തിലെ പ്രശ്നമാവാം, പുറത്തു നിന്നുള്ളതാവാം, പ്രത്യേകിച്ച് എന്റെ മേക്കപ്പാകാം എന്ന് വരെ പലരും പറഞ്ഞു”.

“ഇങ്ങനെയൊരു പ്രൊഫഷനിൽ നിൽക്കുന്നതുകൊണ്ട് ആളുകൾ ആദ്യം വിരൽ ചൂണ്ടുന്നത് എന്റെ മേക്കപ്പിലേയ്‌ക്കാണ്. എന്തൊക്കെയോ വാരിവലിച്ച് മുഖത്ത് തേച്ച് വന്നതാവാം എന്ന് പറയും. എന്റെ പ്രൊഫഷൻ ഇതായതുകൊണ്ട് മേക്കപ്പ് ഇടേണ്ടത് അനിവാര്യമാണ്. ഞാൻ നേരത്തെ അധികം മേക്കപ്പ് ഇടാതെ പുറത്തിറങ്ങുന്ന ആളായിരുന്നു. എന്നാൽ ഇപ്പോൾ മേക്കപ്പ് ഇടാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. എന്തെന്നാൽ കഴുത്തിന് മുകളിലേയ്‌ക്ക് വേറെ നിറമാണ്. അറിയുന്നവരും ആദ്യമായി കാണുന്നവരുമെല്ലാം മുഖത്ത് എന്ത് പറ്റിയതാണെന്ന് ചോദിക്കും. ആദ്യം ഇതെന്നെ മാനസികമായി ബാധിച്ചിരുന്നു”.

“ഇതിപ്പോൾ പറയാൻ കാരണം, ഇങ്ങനത്തെ കണ്ടീഷനുള്ള പലരും ഉണ്ടെന്ന് ഞാൻ കാണുന്ന ‍‍ഡോക്ടേഴ്സ് പറയാറുണ്ട്. എന്റെ ഈ അവസ്ഥയിൽ ഏറ്റവും വിഷമം അമ്മയ്‌ക്കായിരുന്നു. പല അമ്പലങ്ങളിലും അമ്മ വഴിപാടുകൾ വരെ നേർന്നു. അമ്മ ഇനി വഴിപാട് കഴിക്കാത്ത അമ്പലങ്ങളൊന്നുമില്ല. എന്താണ് പരിഹാരമെന്നറിയാൻ എല്ലാ വഴിയും നോക്കി. എന്റെ മുഖത്തുണ്ടായ മാറ്റത്തിൽ അമ്മയ്‌ക്ക് വലിയ വിഷമമാണ്. ഇത്തരം കണ്ടീഷനിൽ കൂടി കടന്നുപോയി റിക്കവറായിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കിൽ പറയണം”.

Advertisment