Advertisment

ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്‍റെ പരിഗണനയിലിരിക്കുന്ന വിഷയം; അമ്മയുമായി ബന്ധമില്ലെന്ന് സിദ്ദിഖ്

author-image
മൂവി ഡസ്ക്
New Update
1432728-siddique-actor

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്‍റെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും താരസംഘടനയുമായി ബന്ധമില്ലെന്നും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ്. പുതിയ ഭാരവാഹികളുടെ ആദ്യ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് താരത്തിന്‍റെ പ്രതികരണം. അമ്മ എക്സിക്യൂട്ടീവിലേക്ക് നടി ജോമോളെ കൂടി യോഗം തെരഞ്ഞെടുത്തു.

Advertisment

പുതിയ ഭാരവാഹികളെ തംരഞ്ഞെടുത്ത ശേഷമുള്ള ആദ്യ യോഗമാണ് കലൂർ ദേശാഭിമാനിയിലുള്ള താരസംഘടനയുടെ ഓഫീസിൽ കൂടിയത്. താരസംഘടന അധ്യക്ഷൻ മോഹൻലാലിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് നടി ജോമോളെ എക്സിക്യൂട്ടീവിലേക്ക് ഐക്യകണ്ഠേന തെരഞ്ഞെടുത്തത്.

രമേശ് പിഷാരടി ഉന്നയിച്ച വിഷയം യോഗം ചർച്ച ചെയ്തു. വിഷയം പരിഹരിക്കുന്നതിന് ഭരണഘടന ഭേദഗതി അടക്കം ആലോചിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.ഹേമ കമ്മറ്റി റിപ്പോർട്ട് സർക്കാരിന്‍റെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും അത് അമ്മയെ ബാധിക്കുന്നത് അല്ലെന്നും അതിനാൽ പ്രതികരിക്കാൻ ഇല്ലെന്നുമാണ് ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞത്. കൈനീട്ടം പദ്ധതി വീണ്ടും ആരംഭിക്കും, നടൻ സത്യന്‍റെ മകനെ അമ്മയിലേക്ക് പുതിയ കമ്മറ്റി സ്വാഗതം ചെയ്തു. മെമ്പർഷിപ്പ് നൽകാനുള്ള നടപടികൾ ആരംഭിക്കുവാനും യോഗത്തിൽ ധാരണയായിട്ടുണ്ട്.

Advertisment