സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് അവസരം നഷ്ടപ്പെട്ടിട്ടുണ്ട്, അച്ഛൻ ചില സിനിമകളിൽ കോമഡി ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ല- ഗോകുൽ സുരേഷ്

author-image
മൂവി ഡസ്ക്
New Update
അച്ഛനെ തോല്‍പ്പിക്കുന്നത് മെക്കയില്‍ പോകുന്നത് പോലെയുള്ള പുണ്യ പ്രവൃത്തിയാണെന്ന് വരെ പറഞ്ഞവരുണ്ട്. ‘ , മറ്റു മതത്തിലുള്ളവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുമെന്നൊക്കെ പറഞ്ഞത് പരത്തി ; സുരേഷ് ഗോപിയ്‌ക്കെതിരെ ഒരു ലോബി തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചെന്ന് ഗോകുല്‍ സുരേഷ്

ഗോകുല്‍ സുരേഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗഗനചാരി.' ഈ മാസം 21ന് റിലീസാകുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് താരങ്ങൾ.

Advertisment

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്ന് ഗോകുൽ സുരേഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. 

"പ്രത്യക്ഷത്തിൽ എന്നെ കാണിക്കുന്ന രീതിയിൽ ആരും പണിയുന്നതായി തോന്നിയിട്ടില്ലെങ്കിലും ഞാൻ അറിഞ്ഞിട്ടുണ്ട്. കൊറെ അവസരങ്ങൾ മാറിപ്പോകുന്നതൊക്കെ കാണുമ്പോൾ നമുക്ക് ഊഹിക്കാമല്ലോ, ഇതെന്താ നമ്മുടെ അടുത്ത് ഇങ്ങനെ ഉണ്ടാവുന്നതെന്ന്. അതിന്റെ ചില പാറ്റേണുകളോക്കെ എനിക്ക് മനസിലായിട്ടുണ്ട്. 

നമ്മളെ അങ്ങനെ വെറുതെ വിടുകയല്ലെന്നും എനിക്ക് മനസിലായി. ഒരു ബന്ധമില്ലെങ്കിലും മകനാണെന്ന കാരണത്താൽ ചവിട്ട് ഇങ്ങോട്ടും വരുണ്ടെന്ന് മനസിലായിട്ടുണ്ട്. അത് പ്രത്യക്ഷത്തിൽ ആരും കാണിച്ചിട്ടില്ല. ചിലപ്പോൾ ചവിട്ടിയിട്ടുള്ള ആളുകൾ തന്നെ പിന്നീടൊരു വേദിയിൽ കാണുമ്പോൾ കെട്ടിപ്പിടിക്കുകയും സ്നേഹപ്രകടനം നടത്തുകയും നല്ലവാക്ക് പറയുകയും ഞാൻ ഗംഭീര നടനാണെന്ന പറയുകയുമൊക്കെ ചെയ്തിട്ടുണ്ട്. നമുക്ക് അറിയാം," ഗോകുൽ പറഞ്ഞു.

സുരേഷ് ഗോപിയുടെ ചില സിനിമകളിലെ കോമഡി തനിക്ക് ഇഷ്ടമല്ലെന്നും ഗോകുൽ പറഞ്ഞു. "അച്ഛന്റെ ചില സിനിമകൾ എനിക്കും അത്ര ഇഷ്ടമല്ല. അച്ഛൻ അങ്ങനെ കോമഡി ചെയ്യേണ്ട. അങ്ങനെ തോന്നിയിട്ടുണ്ട്. അച്ഛന്റെ ശരീര പ്രകൃതത്തിനും ഇമേജിനും, നമുക്ക് ഇഷ്ടപ്പെടുന്നതരം സ്ഥിരം വേഷങ്ങൾ ചെയ്യുന്നതാണ് ഇഷ്ടം," ഗോകുൽ പറഞ്ഞു.

Advertisment