മമ്മൂട്ടി കമ്പനിയുടെ ചിത്രത്തിൽ നായകനായി സുരേഷ് ഗോപി

author-image
മൂവി ഡസ്ക്
New Update
untitled-3.jpg

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്‍റെ പുതിയ സിനിമകളെ പറ്റി വ്യക്തമാക്കി സുരേഷ് ഗോപി. താൻ കമ്മിറ്റ് ചെയ്ത സിനിമകൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ഇനിയും സിനിമകൾ ചെയ്യുമോ എന്ന ചോദ്യത്തിന് “എണ്ണമൊന്നും പറയുന്നില്ല. കുറെ അധികം സിനിമകൾ ഉണ്ട്. എന്നെ ഏറ്റവും കോരിത്തരിപ്പിക്കുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണ്. അത് ഓ​ഗസ്റ്റിൽ ചെയ്യണമെന്ന് പത്ത് ദിവസം മുൻപേ വിളിച്ച് പറഞ്ഞിരുന്നു.തെരഞ്ഞെടുപ്പ് ഫലത്തിന്റെ തലേദിവസം ആളെ വിട്ട് അതിന്റെ നീക്കങ്ങളും അവർ തുടങ്ങി കഴിഞ്ഞു. . ഒറ്റക്കൊമ്പൻ സിനിമ ചെയ്യും. ഗോകുലം മൂവിസിന്‍റെയടക്കം നിരവധി സിനിമകള്‍ ചാര്‍ട്ടിലാണെന്നും ‘ സുരേഷ് ഗോപി പറഞ്ഞു.

ഗരുഡന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. അരുൺ വർമ്മ സംവിധാനം ചെയ്ത ചിത്രത്തിന് മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ ഒരുക്കിയത്. സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

Advertisment