ആദ്യഭാ​ഗത്തെ പോലെ കട്ടയ്ക്ക് പിടിക്കും സിഐഡി മൂസ 2 വിനെക്കുറിച്ച് ജോണി ആന്റണി

author-image
മൂവി ഡസ്ക്
New Update
images-(16)-20240511064013.jpg

സൂപ്പര്‍ ഹിറ്റ് ചലചിത്രം സിഐഡി മൂസയുടെ രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടക്കുന്നുണ്ട്. ഇക്കാര്യം സംവിധായകൻ ജോണി ആന്റണി തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ അപ്ഡേറ്റുകളും പുറത്തുവന്നിരുന്നില്ല.

Advertisment

ഇപ്പോഴിതാ സിഐഡി മൂസ 2വിനെ കുറിച്ച് ജോണി ആന്റണി പറഞ്ഞൊരു കാര്യം വീണ്ടും ശ്രദ്ധനേടുകയാണ്.  തീർച്ചയായും മൂസ 2 ഉണ്ടാകും. അത് സംഭവിക്കാനാണ് നമ്മൾ എല്ലാം ആ​ഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും. ഇത് പുതിയൊരാൾ ചെയ്തെങ്കിൽ ബെറ്റർ ആകുമെന്ന് പറയിപ്പിക്കാൻ ഞാൻ സമ്മതിക്കേല. 

ആദ്യ ഭാ​ഗത്തെ പോലെ തന്നെ കട്ടയ്ക്ക് പിടിച്ച് എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും. അത് ഞാൻ ഉറപ്പ് തരികയാണ്. സ്കോട്ട്ലാന്റിൽ ആയിരിക്കും ഇൻട്രോഡക്ഷൻ സോങ്", എന്നാണ് ജോണി ആന്റണി പറഞ്ഞത്.ആദ്യഭാ​ഗത്ത് ഉണ്ടായിരുന്ന പല അഭിനേതാക്കളും ഇന്നില്ലല്ലോ എന്ന ചോദ്യത്തിന്, "തുടർച്ചകൾ വന്നിട്ടുള്ള സിനിമകളിൽ ഒരിക്കലും ഒരു കഥാപാത്രവും നിലനിൽക്കണമെന്ന് നിർബന്ധം ഇല്ല. എനിക്ക് തോന്നുന്നു രണ്ടാം ഭ​ഗത്തിൽ മൂസയും അർജുനും ഉണ്ടായാൽ മതി.

അങ്ങനെ ചിന്തിച്ചാലേ പറ്റുള്ളൂ. ഇല്ലാത്തവരെ നമുക്ക് കൊണ്ട് വരാൻ പറ്റില്ല. നഷ്ടങ്ങൾ നഷ്ടങ്ങൾ തന്നെയാണ്. പവി കെയർ ടേക്കർ എന്ന ദിലീപ് ചിത്രത്തിന്റെ പ്രമോഷൻ പ്രസ്മീറ്റിനിടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം. 

Advertisment