വമ്പൻ സിനിമകൾക്കൊപ്പം വന്ന ചെറിയ ബജറ്റ് ചിത്രം, ചിരിക്കൂട്ടിലെത്തിയ മന്ദാകിനി മൂന്ന് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം നേടിയത് ഒരു കോടി, നല്ല സിനിമയെ പ്രേക്ഷകർ കൈവിടില്ലെന്നതിന്റെ തെളിവ്

author-image
മൂവി ഡസ്ക്
Updated On
New Update
mandakini latest.jpg

വമ്പൻ ചിത്രങ്ങൾക്കിടയിലും പ്രേക്ഷക പ്രീതി സ്വന്തമാക്കി മന്ദാകിനി. അൽത്താഫ് സലിം, വിനീത് തട്ടിൽ, അനാർക്കലി മരയ്ക്കാർ, സരിത കുക്കു തുടങ്ങിയ അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് സിനിമയെ ആസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ സഹായിച്ച പ്രധാന ഘടകം. അൽത്താഫ് സലിം നായകനായി എത്തിയ ചിത്രത്തിൽ അനാർക്കലി മരക്കാര്‍ ആണ് നായിക.

Advertisment

വിനോദ് ലീല രചന, സംവിധാനം നിർവ്വഹിച്ച ചിത്രം ഹാസ്യം മേമ്പൊടിയാക്കി എത്തിയ ഒരു സ്ത്രീപക്ഷ സിനിമ എന്ന് പറയാം. വലിയ വാഗ്ദാനങ്ങളൊന്നും നല്‍കാതെയെത്തിയ ചിത്രം വളരെ പെട്ടെന്നാണ് പ്രേക്ഷകശ്രദ്ധ നേടിയത്. മൂന്ന് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത് ഒരു കോടി രൂപയാണ്.

അൽത്താഫ് സലിം, വിനീത് തട്ടിൽ, അനാർക്കലി മരക്കാര്‍, സരിത കുക്കു തുടങ്ങിയ അഭിനേതാക്കളുടെ മിന്നുന്ന പ്രകടനമാണ് സിനിമയുടെ പ്ലസ് പോയിന്‍റുകളില്‍ ഒന്ന്. കോമഡി- ഫാമിലി ഗണത്തില്‍ പെടുന്ന ചിത്രത്തിന് ആദ്യാവസാനം ചിരി നിലനിർത്തി വളരെ എൻഗേജിംഗ് ആയി പോകാനാവുന്നുണ്ട്. അഭിനേതാക്കളുടെ പ്രകടനത്തിനൊപ്പം സാങ്കേതിക മേഖലകളിലും ചിത്രം മികവ് പുലര്‍ത്തുന്നുണ്ട്.  സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് നിര്‍മ്മാണം. ബിബിൻ അശോക് ആണ് സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.

Advertisment