/sathyam/media/media_files/GKWBVELcPeCLSBe0KJYO.jpg)
ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ഇന്ന് വിവാഹിതയായി. ​ഗുരുവായൂർ അമ്പലത്തിൽവെച്ചായിരുന്നു വിവാഹം. ചക്കിയുടെ വരൻ ഒരു കോടീശ്വരൻ തന്നെയെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ബേസിക്കലി പാലക്കാടുകാരാണ് നവനീതിന്റെ ഫാമിലി എങ്കിലും. അച്ഛൻ യു എന്നിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ലോകത്തിന്റെ പലഭാഗത്തും യാത്ര ചെയ്തു. നവനീത് ജനിച്ചുവളർന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്താണ്.
അതിനുശേഷം പഠിച്ചതും വളർന്നതും എല്ലാം ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ എന്ന സ്ഥലത്തും ഇപ്പോഴും അവിടെയാണ് വർക്ക് ചെയ്യുന്നത്. സി എ കഴിഞ്ഞതാണ് ഇപ്പോൾ ചാർട്ടേഡ് അക്കൗണ്ടന്റ് ആയിട്ടും സൈബർ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡ് ആയും വർക്ക് ചെയ്യുകയാണ്.
ലോകോത്തര കമ്പനിയുടെ തലപ്പത്ത് ഇയ്ക്കുന്ന നവനീതിന് ലക്ഷങ്ങൾ ആണ് മാസവരുമാനം. ലണ്ടൻ പോലെയുള്ള സിറ്റിയിൽ വര്ഷങ്ങളായി ജീവിക്കുന്ന നവനീതിന്റെ കുടുംബം കോടീശ്വരന്മാർ ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ എന്നാണ് ആരാധകർ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us