മൂവി ഡസ്ക്
Updated On
New Update
/sathyam/media/media_files/xIZKlXFFY7lANfh4wQZo.webp)
ആൾക്കൂട്ടത്തിൽ നിന്ന് മറഞ്ഞിരിക്കാനാണ് എന്നും താരപുത്രന്റെ ആഗ്രഹം. സിനിമയേക്കാൾ യാത്രയെ ഇഷ്ടപ്പെടുന്ന പ്രണവ് മോഹൻലാൽ ആരാധകർക്ക് പിടികൊടുക്കുന്ന പതിവില്ല. തിരശീലയിൽ പ്രത്യക്ഷപ്പെടുന്നതൊഴിച്ചാൽ പൊതുവേദിയിൽ അയാളെ ആരും കാണാറുമില്ല.
Advertisment
അത്യഅപൂർവമായേ സാമൂഹ്യമാധ്യമങ്ങളിലും സംവദിക്കാറുള്ളൂ. എന്നാൽ, ഇത്തവണ ആരാധകർക്കൊരു കിടിലൻ സർപ്രൈസുമായാണ് പ്രണവിന്റെ വരവ്. കവിതാ സമാഹരണത്തിന്റെ പണിപ്പുരയിലാണ് താനെന്നാണ് താരം ഇസ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്.
"കാത്തിരിക്കൂ, കവിതകൾ സമാഹരിച്ച് പുസ്തകമാക്കുന്ന ജോലിയിലാണ്" എന്ന ക്യാപ്ഷനോടെ പുസ്തകത്തിന്റെ കവർ ചിത്രമാണ് പങ്കുവെച്ചത്. 'ലൈക്ക് ഡെസേർട്ട് ഡ്യൂൺസ്' എന്ന പേരും ചട്ടക്ക് മുകളിൽ എഴുതിയിട്ടുണ്ട്.