64 കിലോയില്‍ നിന്ന് 44 കിലോയിലേക്ക്; ഹക്കീമാകാൻ ഗോകുൽ എടുത്ത പ്രയത്നം

author-image
മൂവി ഡസ്ക്
New Update
Untitled-3-1.jpg

നിറഞ്ഞ സദസിൽ ഓടിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ് നായകനായ ആടുജീവിതം. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം മികച്ച് നിന്ന കഥാപാത്രമാണ് ഹക്കീമും. ഹക്കീമായി വേഷമിട്ടത് കെ ആർ ഗോകുൽ ആണ്. ഇപ്പോഴിതാ ഹക്കിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് പിന്നിലുള്ള പരിശ്രമത്തെ കുറിച്ച് പറയുകയാണ് ഗോകുല്‍.

Advertisment

20 കിലോ ആണ് ഹക്കിം ആകാനായി ഗോകുൽ കുറച്ചത്.ഒരു സ്വപ്‍നം യാഥാര്‍ഥ്യമാവുന്നതു പോലെയാണ് താന്‍ ആടുജീവിതത്തിന്‍റെ ഭാഗമായതെന്ന് ഗോകുല്‍ പറയുന്നു. “ഞാനുമായി സാമ്യമുള്ള കഥാപാത്രമാണ് ഹക്കിം. ഫിസിക്കല്‍ ട്രാന്‍സ്ഫര്‍മേഷന്‍ വളരെ കഷ്ടപ്പാട് പിടിച്ച ഒരു പരിപാടി ആയിരുന്നു.

64 കിലോയില്‍ നിന്ന് 44 കിലോയിലേക്ക് ശരീരഭാരം എത്തിച്ചു. ഹക്കിം അനുഭവിച്ച കഷ്ടപ്പാടുകളുടെ ഒരു പത്ത് ശതമാനമെങ്കിലും ഞാന്‍ അനുഭവിച്ചിട്ടില്ലെങ്കില്‍ എനിക്ക് എങ്ങനെയാണ് അവനെ അവതരിപ്പിക്കാന്‍ പറ്റുക എന്ന തോന്നല്‍ എന്‍റെ മനസില്‍ ഉണ്ടായിരുന്നു” എന്നാണ് ഗോകുൽ പറഞ്ഞത്.കൊച്ചിയില്‍ വച്ച് നടത്തിയ ഓഡിഷനിലാണ് ഗോകുലിനെ ബ്ലെസി കണ്ടെത്തിയത്.

Advertisment